രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നു. മെട്രോ നഗരങ്ങളിലുടനീളം പെട്രോൾ, ഡീസൽ വില സ്ഥിരത നിലനിർത്തിയതായി എണ്ണകമ്പനികൾ പുറത്തിറക്കിയ ഏറ്റവും പുതിയ വില വിജ്ഞാപനം വ്യക്തമാക്കുന്നു. ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും വിൽക്കുന്നു.
അതേസമയം കേരള സർക്കാർ പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടു രൂപ ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇതുവരെ നിലവില്‍ വന്നിട്ടില്ല. തിരുവനന്തപുരത്ത് ഇപ്പോൾ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ് നിലവിലെ നിരക്ക്. 2 രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കുമെത്തും.
ബെംഗളൂരുവിൽ പെട്രോൾ വില തിരുവനന്തപുരത്തേക്കാൾ ഏകദേശം 7 രൂപ കുറവാണ് (ഇന്നത്തെ വില -101.4). ഡീസൽ വിലയിലെ കുറവ് 8.96 രൂപ (87.89). കഴിഞ്ഞ നവംബറിൽ കർണാടക വിൽപന നികുതി കുറച്ചതോടെ വാറ്റ് വിഹിതം 35 ശതമാനത്തിൽ നിന്ന് 25.9% ആയി കുറച്ചിരുന്നു.
ചെന്നൈയിൽ ഇന്നത്തെ പെട്രോൾ വില തിരുവനന്തപുരത്തെക്കാൾ 5.37 രൂപ കുറവാണ് (102.63). ഡീസലിന് 2.55 രൂപയാണ് കുറവ് (94.24). ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അവതരിപ്പിച്ച ബജറ്റിൽ പെട്രോൾ വിലയിൽ 3 രൂപ കുറച്ചു.
മറ്റ് പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില | പെട്രോൾ വില | ഡീസൽ വില |
മാഹി | 93.80 | 83.72 |
പുതുച്ചേരി | 96.16 | 86.33 |
ശ്രീനഗർ | 101.2 | 86.5 |
ഗുവാഹത്തി | 97.56 | 88.83 |
ഹൈദരാബാദ് | 109.66 | 97.82 |
ബെംഗളൂരു | 101.4 | 87.89 |
ഇറ്റാനഗര്‍ | 93.29 | 82.36 |
പട്ന | 107.22 | 94.02 |
ഡൽഹി | 96.76 | 89.66 |
ഭോപ്പാല്‍ | 108.63 | 93.88 |
ഭുവനേശ്വർ | 103.17 | 94.74 |
ചെന്നൈ | 102.63 | 94.24 |
മുംബൈ | 106.31 | 94.27 |
കൊൽക്കത്ത | 106.03 | 92.76 |
അമൃത്സർ | 96.85 | 87.19 |
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.