• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധനവില അറിയാം

Fuel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധനവില അറിയാം

നൂറ് ദിവസത്തിനു മുകളിലായി മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

petrol diesel price

petrol diesel price

  • Share this:
    രാജ്യത്ത് ഇന്ധനവിലയിൽ (Fuel Price) മാറ്റമില്ല. നൂറ് ദിവസത്തിനു മുകളിലായി പെട്രോൾ, ഡീസൽ വില (Petrol-Diesel Price )മാറ്റമില്ലാതെ തുടരുകയാണ്. 2021 നവംബര്‍ 4 ന് കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

    പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സര്‍ക്കാര്‍ കുറച്ചതോടെ ഇന്ധന വിലയില്‍ ഗണ്യമായ കുറവുണ്ടായി. പിന്നീട് 2021 ഡിസംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറച്ചു.

    ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്‌കരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
    ഡീസല്‍ - ലിറ്ററിന് 94.14 രൂപ

    2. ഡല്‍ഹി

    പെട്രോള്‍ ലിറ്ററിന് 95.41 രൂപ
    ഡീസല്‍ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോള്‍ ലിറ്ററിന് 101.40 രൂപ
    ഡീസല്‍ - ലിറ്ററിന് 91.43 രൂപ

    4. കൊല്‍ക്കത്ത

    പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
    ഡീസല്‍ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാല്‍

    പെട്രോള്‍ ലിറ്ററിന് 107.23 രൂപ
    ഡീസല്‍ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോള്‍ ലിറ്ററിന് 108.20 രൂപ
    ഡീസല്‍ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോള്‍ ലിറ്ററിന് 100.58 രൂപ
    ഡീസല്‍ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
    ഡീസല്‍ ലിറ്ററിന് 81.29 രൂപ

    9. ലഖ്നൗ

    പെട്രോള്‍ ലിറ്ററിന് 95.28 രൂപ
    ഡീസല്‍ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗര്‍

    പെട്രോള്‍ ലിറ്ററിന് 95.35 രൂപ
    ഡീസല്‍ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോള്‍ ലിറ്ററിന് 106.36 രൂപ
    ഡീസല്‍ - ലിറ്ററിന് 93.47 രൂപ
    Published by:Jayesh Krishnan
    First published: