രാജ്യത്തെ ഇന്ധനവില(Fuel Price) മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായി പത്തൊന്‍പതാം ദിവസമാണ് പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍(Petrol-Diesel Rate) മാറ്റമില്ലാത്തത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് പ്രതിദിന വിലപരിഷ്കരിക്കൽ പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർധനവുണ്ടായതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായത്.
ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിവരപട്ടിക അനുസരിച്ച്, ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസൽ ലിറ്ററിന് 96.67 രൂപ. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
വ്യത്യസ്ത നികുതികൾ കാരണം ഇന്ധനവില ഓരോ നഗരത്തിലും വ്യത്യാസപ്പെടുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയുടെയും വിദേശ നാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇന്ധന വില ദിവസേന പരിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വില പരിഷ്കരണം നിർത്തിവച്ചിരിക്കുകയായിരുന്നു.
ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവും കുറഞ്ഞു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 22 മുതലാണ് ഇന്ധനവില ഉയരാൻ തുടങ്ങിയത്. വെറും 16 ദിവസത്തിനുള്ളിൽ ഇന്ധനവില ലിറ്ററിന് 10 രൂപ കൂട്ടി. പാചക വാതകത്തിന്റെ വിലയും വർധിച്ചു. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇളവുകളൊന്നും പ്രഖ്യാപിക്കാത്തത് സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുകയാണ്.
ചില്ലറ വിൽപ്പന വിലയുടെ വലിയൊരു ഭാഗം കേന്ദ്ര- സംസ്ഥാന നികുതികളാണ്. രാജ്യതലസ്ഥാനത്ത് പെട്രോളിന് 42 ശതമാനവും ഡീസലിന് 37 ശതമാനവുമാണ് നികുതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധനവില ഉയരാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:
ഡൽഹി
പെട്രോൾ- ലിറ്ററിന് 105.41 രൂപ
ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 120.51 രൂപ
ഡീസൽ - ലിറ്ററിന് 104.77 രൂപ
കൊൽക്കത്ത
പെട്രോൾ- ലിറ്ററിന് 115.12 രൂപ
ഡീസൽ - ലിറ്ററിന് 99.83 രൂപ
ചെന്നൈ
പെട്രോൾ - ലിറ്ററിന് 110.85 രൂപ
ഡീസൽ - ലിറ്ററിന് 100.94 രൂപ
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 118.14 രൂപ
ഡീസൽ - ലിറ്ററിന് 101.16 രൂപ
ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 119.49 രൂപ
ഡീസൽ - ലിറ്ററിന് 105.49 രൂപ
ബെംഗളൂരു
പെട്രോൾ - ലിറ്ററിന് 111.09 രൂപ
ഡീസൽ - ലിറ്ററിന് 94.79 രൂപ
ഗുവാഹത്തി
പെട്രോൾ- ലിറ്ററിന് 105.66 രൂപ
ഡീസൽ - ലിറ്ററിന് 91.40 രൂപ
ലഖ്നൗ
പെട്രോൾ- ലിറ്ററിന് 105.25 രൂപ
ഡീസൽ - ലിറ്ററിന് 96.83 രൂപ
ഗാന്ധിനഗർ
പെട്രോൾ- ലിറ്ററിന് 105.29 രൂപ
ഡീസൽ - ലിറ്ററിന് 99.64 രൂപ
തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 117.19 രൂപ
ഡീസൽ - ലിറ്ററിന് 103.95 രൂപ
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.