• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലയിൽ നേരിയ കുറവ്

News18 Malayalam
Updated: May 30, 2018, 12:41 PM IST
സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വിലയിൽ നേരിയ കുറവ്
News18 Malayalam
Updated: May 30, 2018, 12:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വകാല റെക്കോർഡും കടന്ന് കുതിച്ച ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുടർച്ചയായ പതിനാറ് ദിവസം പെട്രോൾ-ഡീസൽ വില കൂടിയശേഷമാണ് നേരിയ കുറവ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74 രൂപ 60 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. അതേസമയം ഇന്ധനവിലയുടെ അധികനികുതിയിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് എണ്ണവില വീണ്ടും കുറയും. മറ്റന്നാൾ മുതലായിരിക്കും ഇന്ധനവിലയുടെ അധികനികുതിയിൽ സർക്കാർ ഇളവ് വരുത്തുക.
First published: May 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...