യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം തുടരുമ്പോഴും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. ആഗോള ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് വെള്ളിയാഴ്ച ഏകദേശം 1.99 ഡോളര്‍ അഥവാ 2% ഉയര്‍ന്ന് ബാരലിന് 101.07 ഡോളറിലെത്തിയിരുന്നു. യുക്രെയ്നിനെതിരായ ആക്രമണം 2014 ന് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിലധികം കുതിച്ചുയരാന്‍ കാരണമായി.
അതേസമയം, രാജ്യത്ത് ഇന്നും പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു. 2017 ജൂണില്‍ പ്രതിദിന വില പുതുക്കല്‍ ആരംഭിച്ചതിന് ശേഷം നിരക്കുകള്‍ സ്ഥിരമായി തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്. കേന്ദ്ര സര്‍ക്കാര്‍ 2021 നവംബര്‍ 4 ന് എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു. പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സര്‍ക്കാര്‍ കുറച്ചതോടെ ഇന്ധന വിലയില്‍ ഗണ്യമായ കുറവുണ്ടായി.
പിന്നീട് 2021 ഡിസംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറച്ചു.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
ഡീസല്‍ - ലിറ്ററിന് 94.14 രൂപ
2. ഡല്‍ഹി
പെട്രോള്‍ ലിറ്ററിന് 95.41 രൂപ
ഡീസല്‍ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോള്‍ ലിറ്ററിന് 101.40 രൂപ
ഡീസല്‍ - ലിറ്ററിന് 91.43 രൂപ
4. കൊല്‍ക്കത്ത
പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
ഡീസല്‍ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാല്‍
പെട്രോള്‍ ലിറ്ററിന് 107.23 രൂപ
ഡീസല്‍ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോള്‍ ലിറ്ററിന് 108.20 രൂപ
ഡീസല്‍ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോള്‍ ലിറ്ററിന് 100.58 രൂപ
ഡീസല്‍ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
ഡീസല്‍ ലിറ്ററിന് 81.29 രൂപ
9. ലഖ്നൗ
പെട്രോള്‍ ലിറ്ററിന് 95.28 രൂപ
ഡീസല്‍ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗര്‍
പെട്രോള്‍ ലിറ്ററിന് 95.35 രൂപ
ഡീസല്‍ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോള്‍ ലിറ്ററിന് 106.36 രൂപ
ഡീസല്‍ - ലിറ്ററിന് 93.47 രൂപ
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.