നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price|രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസ

  Petrol Diesel Price|രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസ

  കഴിഞ്ഞ 14 ദിവസത്തിനിടെ എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്.

  petrol diesel price

  petrol diesel price

  • Share this:
   തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങളുയരുമ്പോഴും രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമായി.

   കഴിഞ്ഞ 14 ദിവസത്തിനിടെ എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. ഡീസലിന് അടുത്തിടെയുള്ള  ഏറ്റവും വലിയ വില വര്‍ധനയാണിത്.

   ഇന്ധനവിലവർധനവിന് എതിരെ ബുധനാഴ്ച മുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ധന വില പ്രശ്നമാണെങ്കിലും ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തണമെന്നായിരുന്നു കേന്ദ്രപെട്രോളിയം മന്ത്രിയുടെ ന്യായീകരണം.

   തുടർച്ചയായ രണ്ട് ദിവസം പെട്രോൾ - ഡീസൽ വില കൂടിയ ശേഷം കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

   You may also like:വീടുകളിൽ കറുത്ത കൊടി; കറുത്ത മാസ്ക്; ലക്ഷദ്വീപ് പ്രതിഷേധത്തിൽ; പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് കവരത്തിയിൽ

   കഴിഞ്ഞ 15 ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ബെഞ്ച്മാർക്ക് ഇന്ധനത്തിന്റെ ശരാശരി വിലയെയും വിദേശനാണ്യ വിനിമയ നിരക്കിനെയും അടിസ്ഥാനമാക്കി എണ്ണക്കമ്പനികൾ പ്രതിദിനം പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നു.

   ഇന്ധനവില കൂട്ടുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന പശ്ചാത്തലത്തിലുളള ഇന്ധനവില വര്‍ധനവ് ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ്. സമൂഹമാധ്യമങ്ങളിലും പുറത്തും വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

   വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.
   Published by:Naseeba TC
   First published:
   )}