HOME » NEWS » Money » PETROL DIESEL PRICE HIKE FOR 21ST CONSECUTIVE DAY

Petrol Diesel Price Hike| രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ 21-ാം ദിവസവും കൂട്ടി

പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്

News18 Malayalam | news18-malayalam
Updated: June 27, 2020, 7:14 AM IST
Petrol Diesel Price Hike| രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ 21-ാം ദിവസവും കൂട്ടി
Petrol Diesel Price Hike
  • Share this:
രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. തുടര്‍ച്ചയായ 21ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.

ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിന് മുകളിലാണ്. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്ബനികള്‍.

TRENDING:'മരിച്ച ആളുടെ പെൻഷൻ ഒപ്പിട്ടു വാങ്ങി' : തട്ടിപ്പിന് പിന്നിൽ സിപിഎം നേതാവെന്ന് ആരോപണം [NEWS]COVID 19| രോഗവ്യാപനം നേരിടാൻ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വ്യാപാരികള്‍; സംഭവം ഹൈദരാബാദില്‍ [NEWS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]
ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള വലിയ ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്.
Published by: user_49
First published: June 27, 2020, 7:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories