• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെട്രോൾ-ഡീസൽ വില മുകളിലേക്ക് തന്നെ


Updated: May 24, 2018, 7:46 AM IST
പെട്രോൾ-ഡീസൽ വില മുകളിലേക്ക് തന്നെ

Updated: May 24, 2018, 7:46 AM IST
കൊച്ചി: കേന്ദ്രസർക്കാർ ഇടപെടുമെന്ന വാർത്ത വന്നിട്ടും തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂടി. കർണാടക വോട്ടെടുപ്പിന് ശേഷം തുടർച്ചയായി പതിനൊന്നാം ദിവസമാണ് പെട്രോൾ ഡീസൽ വില കൂട്ടുന്നത്. പെട്രോളിന് 81 രൂപ 62 പൈസയും ഡീസലിന് 74 രൂപ 36 പൈസയുമാണ് തിരുവനന്തപുരത്തെ വില.

എണ്ണവില വർധിക്കുന്ന വിഷയത്തിൽ ഇടപെടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതനുസരിച്ച് എണ്ണക്കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്താൻ ഇരിക്കവെയാണ് ഇന്നും വില കൂടിയത്.

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് നികുതി രണ്ടുരൂപ മുതൽ നാലുരൂപ വരെ കുറയ്ക്കാൻ ആലോചനകൾ നടക്കുന്നതായി സൂചനയുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അനുദിനം ഉയരുന്ന സാഹചര്യത്തിലാണ് എക്സൈസ് നികുതി കുറയ്ക്കാൻ ആലോചിക്കുന്നത്.

ആറര രൂപയായിരുന്ന കേന്ദ്രനികുതികൾ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പല ഘട്ടങ്ങളിലായി പത്തൊമ്പതര രൂപയായി കൂട്ടിയിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദർ പ്രധാൻ എണ്ണക്കമ്പനി മേധാവികളുമായും ചർച്ച നടത്തും. വിലകുറയ്ക്കാൻ ഇടപെടൽ ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞിരുന്നു.
First published: May 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍