നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price Hike| ഇന്ധന വില തുടര്‍ച്ചയായ 15-ാം ദിവസവും കൂട്ടി; 15 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.97 രൂപ

  Petrol Diesel Price Hike| ഇന്ധന വില തുടര്‍ച്ചയായ 15-ാം ദിവസവും കൂട്ടി; 15 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.97 രൂപ

  Petrol Diesel Price Hike| കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 8 രൂപയോളവും ഡീസലിന് 8.43 രൂപയുമാണ് കൂട്ടിയത്

  Petrol Diesel Price Hike

  Petrol Diesel Price Hike

  • Share this:
   തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. തുടര്‍ച്ചയായ പതിനഞ്ചാം ദിനവും പെട്രോള്‍, ഡീസല്‍ വില കൂടി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 35-37 പൈസ വിലകൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് 60-62 പൈസവരെ ഇന്ന് വര്‍ദ്ധിച്ചു.

   കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 8 രൂപയോളവും ഡീസലിന് 8.43 രൂപയുമാണ് കൂട്ടിയത്. ദിനംപ്രതിയുള്ള ഇന്ധന വില വര്‍ദ്ധനവില്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 51 പൈസയും, ഡീസല്‍ ലിറ്ററിന് 61 പൈസയുമാണ് കൂടിയത്.
   TRENDING:International Yoga Day 2020| നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS]
   ഡൈനാമിക് ഫ്യുവല്‍ പ്രൈസിങ് രീതിയില്‍ ദിവസവും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

   ജൂണ്‍ 6ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. കോവിഡ് കാരണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള വലിയ ഇരുട്ടടിയാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്.
   First published:
   )}