ന്യൂഡൽഹി: ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, ലഖ്‌നൗ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തുടർച്ചയായ 42ാം ദിവസവും ഇന്ധനവില (Fuel Price) മാറ്റമില്ലാതെ തുടരുന്നു. മാർച്ച് 22 ന് പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം 14 തവണ പെട്രോളിനും ഡീസലിനും വില വർധിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 10 രൂപയാണ് ഇക്കാലയളവിൽ വർധിപ്പിച്ചത്. ഏപ്രിൽ 6 മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 80 പൈസയുടെ വർധനവാണ് അവസാനമാണുണ്ടായത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോള്‍ ലിറ്ററിന് 105.41 രൂപയും ഡീസലിന് 96.67 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ് വില. എല്ലാ സംസ്ഥാനങ്ങളിലും ഇന്ധനവില വർധിച്ചിട്ടുണ്ടെങ്കിലും വിലയിലെ പരിഷ്ക്കരണത്തിന്റെ വ്യാപ്തി ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്.
Also Read-
Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണകമ്പനികൾ അന്താരാഷ്‌ട്ര വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ ഉണ്ടാകുന്ന മാറ്റം എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില
മുംബൈ: പെട്രോൾ വില ലിറ്ററിന് 120.51 രൂപ, ഡീസൽ വില: 104.77 രൂപ.
ഡൽഹി: പെട്രോൾ വില ലിറ്ററിന് 105.41 രൂപ, ഡീസൽ വില: ലിറ്ററിന് 96.67 രൂപ.
ചെന്നൈ: പെട്രോൾ വില ലിറ്ററിന് 110.85 രൂപ, ഡീസൽ വില: 100.94 രൂപ.
കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 115.12 രൂപ, ഡീസൽ വില: ലിറ്ററിന് 99.83 രൂപ.
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 111.09 രൂപ, ഡീസൽ ലിറ്ററിന് 94.79 രൂപ.
നോയിഡ: പെട്രോൾ ലിറ്ററിന് 105.47 രൂപ, ഡീസൽ ലിറ്ററിന് 97.03 രൂപ
ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 105.86 രൂപ, ഡീസൽ ലിറ്ററിന് 97.10 രൂപ
ചണ്ഡീഗഡ്: പെട്രോൾ: 104.74 രൂപ, ഡീസൽ: ലിറ്ററിന് 90.83 രൂപ
ക്രൂഡ് ഓയിൽ വില
ചൈനയിൽ ഡിമാൻഡ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ എണ്ണ വില ബാരലിന് 1 ഡോളറിലധികം ഉയർന്നു. കാരണം ചൈന അതിന്റെ കർശനമായ കോവിഡ് 19 നിയന്ത്രണ നടപടികളിൽ ചിലത് ക്രമേണ ലഘൂകരിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.15 ഡോളർ അല്ലെങ്കിൽ 1.0% ഉയർന്ന് ബാരലിന്113.08 ഡോളർ ആയി, യു എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 1.62 ഡോളർ അല്ലെങ്കിൽ 1.4% ഉയർന്ന് ബാരലിന് 114.02 ഡോളറായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.