• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം

Fuel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം

പൊതുമേഖലാ എണ്ണ വിപണന കമ്പനികളാണ് ഇന്ധന വില പുതുക്കുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. അഞ്ചുമാസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. പൊതുമേഖലാ എണ്ണ വിപണന കമ്പനികളാണ് ഇന്ധന വില പുതുക്കുന്നത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം കുറച്ചതിനെത്തുടർന്ന് മെയ് മാസത്തിലാണ് രാജ്യവ്യാപകമായി ഇന്ധന വിലയിൽ ഏറ്റവും അവസാനം മാറ്റമുണ്ടായത്.

പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMCs) അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധന വില പരിഷ്കരിക്കുന്നു. ഒഎംസികളിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഉൾപ്പെടുന്നു.

പ്രധാന നഗരങ്ങളിലെ പെട്രോളിന്റെയും ഡീസലിന്റെയും വില:

തിരുവനന്തപുരം: പെട്രോൾ- ലിറ്ററിന് 107.71 രൂപ, ഡീസൽ- ലിറ്ററിന് 96.52 രൂപ.

കൊച്ചി: പെട്രോൾ- ലിറ്ററിന് 105.81 രൂപ, ഡീസൽ- ലിറ്ററിന് 94.74 രൂപ.

ചണ്ഡീഗഡ്: പെട്രോൾ- ലിറ്ററിന് 96.20 രൂപ, ഡീസൽ- ലിറ്ററിന് 84.26 രൂപ.

നോയിഡ: പെട്രോൾ ലിറ്ററിന് 96.92 രൂപ, ഡീസൽ ലിറ്ററിന് 90.08 രൂപ

ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ.

കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 92.76 രൂപ.

ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ.

ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

പട്‌ന: പെട്രോൾ ലിറ്ററിന് 107.46 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

പെട്രോൾ, ഡീസൽ വിലകൾ SMS വഴി എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ നഗരത്തിലെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ വില പരിശോധിക്കണമെങ്കിൽ, "RSP <സ്പേസ്> പെട്രോൾ പമ്പിന്റെ ഡീലർ കോഡ്" എന്ന് 92249 92249 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ട് അത് എളുപ്പത്തിൽ ചെയ്യാം.
Published by:Arun krishna
First published: