• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഫലമറിഞ്ഞു; ഇനി പിടിച്ചു നിൽക്കുമോ ഇന്ധനവില? പെട്രോൾ - ഡീസൽ നിരക്കുകൾ എത്ര രൂപയോളം ഉയരാം

Fuel Price | ഫലമറിഞ്ഞു; ഇനി പിടിച്ചു നിൽക്കുമോ ഇന്ധനവില? പെട്രോൾ - ഡീസൽ നിരക്കുകൾ എത്ര രൂപയോളം ഉയരാം

കഴിഞ്ഞ 124 ദിവസങ്ങളായി വർധിക്കാതിരുന്ന ഇന്ധനവില എണ്ണക്കമ്പനികൾ മാർച്ച് 11-നോ അതിനുശേഷമോ പരിഷ്‌കരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധനവില എത്ര രൂപയോളം ഉയരുമെന്ന് അറിയാം-

petrol diesel price

petrol diesel price

  • Share this:
    ന്യൂഡല്‍ഹി: നാല് മാസത്തിലധികമായി രാജ്യത്ത് അനങ്ങാതെ പിടിച്ചുനിന്ന ഇന്ധനവില (Petrol, Diesel Price) നാളെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ (Crude Oil) വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 15 മുതല്‍ 22 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിച്ച് ഈ നിലവാരത്തില്‍ എത്താനാണ് സാധ്യത. പെട്രോൾ, ഡീസൽ വില നിയന്ത്രണം എടുത്തുകളഞ്ഞിട്ടും അന്താരാഷ്ട്ര വിപണിയുമായി ഇന്ധനവിലയെ ബന്ധിപ്പിച്ചിട്ടും കഴിഞ്ഞ 124 ദിവസങ്ങളായി ഇന്ധനവില വർധിക്കാതെ പിടിച്ചുനിൽക്കുകയായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ഉണ്ടായിരുന്നതിനാലാണ് ഇത്രയും നാൾ ഇന്ധനവില വർധിക്കാതിരുന്നത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഇന്ധനവിലയിൽ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറെടുക്കുന്നവെന്നാണ് റിപ്പോർട്ട്.

    നേരത്തെ ഈ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇന്ധനവിലയിൽ വർധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും എട്ടാം തീയതി ഇന്ധനവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വില വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ 124 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി ഇത്രയും ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത് റെക്കോര്‍ഡാണ്.

    Also read- Fuel Price | ഇന്ധനവിലയിൽ പുതിയ മാറ്റം എപ്പോൾ? വോട്ടെണ്ണല്‍ ദിനത്തിലെ നിരക്കുകൾ

    അസംസ്‌കൃത എണ്ണയും തിരഞ്ഞെടുപ്പും ഇന്ധനവിലയിൽ സ്വാധീനം ചെലുത്താതിരിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 'ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഇന്ധനവിലയിൽ എന്തെങ്കിലും വിലക്കയറ്റം പ്രതീക്ഷിക്കാം. പക്ഷെ ആഭ്യന്തര വിപണിയിൽ ഈ വിലക്കയറ്റം ഒരു പരിധി വരെ തടഞ്ഞുനിർത്താൻ സർക്കാരിന് മുന്നിൽ നിരവധി പോംവഴികളുണ്ട്. നികുതികൾ ക്രമീകരിച്ചുകൊണ്ട് വിലക്കയറ്റം മൂലമുണ്ടായേക്കാവുന്ന പണപ്പെരുപ്പ൦ നിയന്ത്രിച്ചുനിർത്തി അതിന്റെ ആഘാതങ്ങൾ കുറയ്ക്കാൻ സർക്കാരിന് കഴിയും.' - ഇൻവെസ്റ്റ്‌മെന്റ് സർവീസസ്, ആനന്ദ് രതി ഷെയേഴ്‌സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സ് സിഇഒ രൂപ് ഭൂത്ര പറഞ്ഞു.

    ഇന്ധനവിലയിന്മേലുള്ള എക്സൈസ് തീരുവ വെട്ടിക്കുറച്ചത് പെട്രോൾ, ഡീസൽ വില വർധനവ് ഏൽപ്പിച്ചേക്കാവുന്ന ആഘാതം പൂർണമായിട്ടല്ലെങ്കിലും ഒരു പരിധിവരെ കുറയ്ക്കും.

    Also read- Petrol, Diesel price | ഇന്ധനവില എത്ര രൂപയോളം ഉയരാം? വിദഗ്ധാഭിപ്രായം ഇങ്ങനെ

    വിലവർധനവിനെ കുറിച്ച് സർക്കാർ

    'പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളു൦ ചേർന്നാണ് ഇന്ധനവില നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. യുദ്ധത്തിനിടയിൽ രാജ്യാന്തര ഇന്ധനവില കുതിച്ചുയരുന്നത് ജനങ്ങൾക്ക് അറിയാം. എണ്ണക്കമ്പനികളുമായി കൂടിക്കാഴ്ച നടത്തി വിലയിൽ മാറ്റം വരുമ്പോൾ അത് അറിയിക്കുന്നതായിരിക്കും.' - പെട്രോളിയം മന്ത്രി രാമേശ്വർ ടെലി പറഞ്ഞു.

    2021 നവംബർ 4-ന് കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പാത പിന്തുടർന്ന് മറ്റ് പല സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ വിലകളിൽ മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കുറച്ചിട്ടുണ്ട്.

    Also read- Fuel Price | രാജ്യത്ത് ക്രൂഡോയിലിന് ക്ഷാമമുണ്ടാകില്ല; ഇന്ധനവില വര്‍ധിക്കുമെന്ന് സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി

    2021 ഡിസംബറിൽ ഡൽഹി സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.56 രൂപ കുറഞ്ഞു.

    അസംസ്‌കൃത എണ്ണയും ഇന്ധനവിലയു൦

    റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മൂലം അമേരിക്കയടക്കമുള്ള രാജ്യങ്ങൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ ആഗോള വിപണയിലുണ്ടായ എണ്ണയുടെ ദൗർലഭ്യം വില ഉയരാൻ കാരണമായിരുന്നു. എന്നാൽ വിപണികളിലേക്ക് ആവശ്യത്തിന് ഇന്ധനം എത്തിച്ച് ആഗോള തലത്തിൽ രണ്ട് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണ വിലയെ എത്തിച്ചതായി എണ്ണ കയറ്റുമതി നടത്തുന്ന രാജ്യങ്ങളുടെ സംഘടനയിലെ അംഗമായ യുഎഇ പറഞ്ഞു.

    Also read- Fuel Price | 120 ദിവസം പിടിച്ചു നിന്നു; ഇനിയും അനങ്ങാതെ നില്‍ക്കുമോ ഇന്ധനവില?

    ബ്രെന്റ് ക്രൂഡ് വില 16.84 ഡോളർ അഥവാ 13.2 ശതമാനം കുറഞ്ഞ് ബാരലിന് 111.14 ഡോളറിലെത്തി, 2020 ഏപ്രിൽ 21 ന് ശേഷ൦ ബ്രെന്റ് ക്രൂഡ് വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഏകദിന ഇടിവ്. അതേസമയ൦, യുഎസ് ക്രൂഡ് വില15.44 ഡോളർ അഥവാ 12.5 ശതമാനം ഇടിഞ്ഞ് 108.70 ഡോളറിലെത്തി, നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് യുഎസ് ക്രൂഡിനും ഉണ്ടായത്.

    വ്യാഴാഴ്ച്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഉയർന്ന് 76.20 രൂപയിലെത്തി. ഓഹരി വിപണിയിലുണ്ടായ ഉയർച്ചയും തിരഞ്ഞെടുപ്പ് ഫലവും ഇതിന് ഉണർവേകി.
    Published by:Naveen
    First published: