ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില (Crude Oil Price) കുതിക്കുന്നു. എന്നാൽ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത് ജനങ്ങൾക്ക് ആശ്വാസമായി. രണ്ടരമാസത്തിലേറെയായി ഇന്ത്യയിൽ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ വില കുതിച്ചുകയറുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ എണ്ണ കമ്പനികൾ വില വര്‍ധിപ്പാക്കാനുള്ള സാധ്യതയുണ്ട്.
82 ഡോളറില്‍ താഴെയായിരുന്ന ബാരല്‍ വില ഇന്ന് 85 ഡോളറിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 83 ഡോളറിലേക്കു നീങ്ങിയ എണ്ണവിലയില്‍ രണ്ടു ശതമാനത്തിലധികം കുറവു രേഖപ്പെടുത്തിയിരുന്നു. അതേസമയം ഡിസംബറില്‍ പണപ്പെരുപ്പം പിന്നെയും കുതിച്ചെന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ധനവിലക്കയറ്റം തന്നെയാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്.
ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കൂപ്പുകുത്തിയിരുന്നു. പിന്നീട്, ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയോളം ഭീകരമാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ എണ്ണവില ഉയരാന്‍ വഴിവച്ചത്. ആഗോള എണ്ണവില പഴയ നിലയില്‍ തിരിച്ചെത്തിയതോടെ ഇനി ഇളവുകള്‍ക്കു സാധ്യതയില്ല. വരും ദിവസങ്ങളില്‍ എണ്ണവില മുകളിലോട്ട് പോയാല്‍ ഡോളറിനെതിരേ രൂപയുടെ നഷ്ടം ചൂണ്ടിക്കാട്ടി പ്രാദേശിക ഇന്ധനവില വര്‍ധിപ്പിക്കാനും സാധിക്കും.
ഇന്ത്യയിൽ നവംബർ 3ന് സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന്റെ തീരുവ 10 രൂപയും കുറച്ചു. ഇതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രാദേശിക വിൽപ്പന നികുതിയോ മൂല്യവർധിത നികുതിയോ (വാറ്റ്) വെട്ടിക്കുറച്ച് ഉപഭോക്താക്കൾക്ക് ആശ്വാസമേകിയിരുന്നു. ഡിസംബർ 1 അർധരാത്രി മുതൽ പെട്രോളിന്മേലുള്ള വാറ്റ് 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ച ഡൽഹി നഗരത്തിൽ ലിറ്ററിന് ഏകദേശം 8 രൂപ കുറച്ച് 95.41 രൂപയാക്കി.
മുംബൈയിൽ, നവംബർ 4ലെ ഇടിവ് പെട്രോളിന്റെ വില ലിറ്ററിന് 109.98 രൂപയായി കുറച്ചു. അത് മാറ്റമില്ലാതെ തുടരുന്നു. ഡീസൽ വിലയും ലിറ്ററിന് 94.14 രൂപയായി നിലനിർത്തിയിട്ടുണ്ട്. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 104.67 രൂപയിലും 89.79 രൂപയിലും നിലനിൽക്കുന്നു. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. ഡീസൽ വിലയും ലിറ്ററിന് 91.43 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെയും ഇന്നത്തെ വില താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബെംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
Also Read- Home Loan Interest Rates| വീട് സ്വപ്നം കാണുകയാണോ? ഭവന വായ്പയുടെ പലിശ നിരക്കുകൾ അറിയാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol price, Petrol price in kerala, Petrol Price Kerala, Petrol Price today