• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ 107-ാം ദിനം; ഇന്നത്തെ നിരക്കുകൾ അറിയാം

Petrol Diesel Price| രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ 107-ാം ദിനം; ഇന്നത്തെ നിരക്കുകൾ അറിയാം

മൂന്ന് മാസം മുമ്പ് മെയ് 22 നാണ് രാജ്യത്ത് അവസാനമായി ഇന്ധന നിരക്ക് പുതുക്കിയത്.

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ 107-ാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. മൂന്ന് മാസം മുമ്പ് മെയ് 22 നാണ് രാജ്യത്ത് അവസാനമായി ഇന്ധന നിരക്ക് പുതുക്കിയത്. അതിനുശേഷം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ‌ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ നേരത്തെ കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്.

    എന്നാൽ, വ്യാഴാഴ്ച രാവിലെ ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ ഇന്ധനവിലയിൽ മാറ്റം വന്നിരുന്നു. ഗൗതം ബുദ്ധ നഗറിൽ (നോയിഡ, ഗ്രേറ്റർ നോയിഡ) പെട്രോൾ, ഡീസൽ വിലയിൽ 37 പൈസ കുറഞ്ഞ് ലിറ്ററിന് യഥാക്രമം 96.60 രൂപയും 89.77 രൂപയുമായിരുന്നു. ഗാസിയാബാദിൽ പെട്രോൾ വില 32 പൈസ കുറച്ചു. ഡീസൽ വില 30 പൈസ കുറച്ചു. പെട്രോളിന് 96.26 രൂപയും ഡീസലിന് 89.45 രൂപയുമാണ് പുതുക്കിയ വില.

    സെപ്തംബർ അഞ്ചിന് രാജ്യതലസ്ഥാനത്ത് പെട്രോൾ വില ‌96.72 രൂപയായി തുടരുകയാണ്. ഡീസൽ വില ലിറ്ററിന് 89.62 രൂപയും. മഹാരാഷ്ട്രയിൽ പെട്രോൾ വില 106.35 രൂപയാണ്. ലിറ്ററിന് 94.28 രൂപ. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ വിൽപന നടക്കുന്നത് 102.63 രൂപയ്ക്കാണ്. ഡീസൽ ലിറ്ററിന് 94.24 രൂപയാണ്.

    സെപ്റ്റംബർ 5ലെ പെട്രോൾ, ഡീസൽ വിലകൾ ഇവിടെ പരിശോധിക്കാം:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 106.31 രൂപ

    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ ലിറ്ററിന് 96.52 രൂപ
    Published by:Arun krishna
    First published: