ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. അവസാനമായി വിലയിൽ മാറ്റം വരുത്തിയിട്ട് ഇന്ന് 106 ദിവസമാണ്. മൂന്ന് മാസം മുമ്പ് മെയ് 22 നാണ് രാജ്യത്ത് അവസാനമായി ഇന്ധന നിരക്ക് പുതുക്കിയത്. അതിനുശേഷം മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ നേരത്തെ കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസൽ ലിറ്ററിന് 6 രൂപയുമാണ് കുറച്ചത്.
എന്നാൽ, വ്യാഴാഴ്ച രാവിലെ ഉത്തർപ്രദേശിലെ ചില പ്രദേശങ്ങളിൽ ഇന്ധനവിലയിൽ മാറ്റം വന്നിരുന്നു. ഗൗതം ബുദ്ധ നഗറിൽ (നോയിഡ, ഗ്രേറ്റർ നോയിഡ) പെട്രോൾ, ഡീസൽ വിലയിൽ 37 പൈസ കുറഞ്ഞ് ലിറ്ററിന് യഥാക്രമം 96.60 രൂപയും 89.77 രൂപയുമായിരുന്നു. ഗാസിയാബാദിൽ പെട്രോൾ വില 32 പൈസ കുറച്ചു. ഡീസൽ വില 30 പൈസ കുറച്ചു. പെട്രോളിന് 96.26 രൂപയും ഡീസലിന് 89.45 രൂപയുമാണ് പുതുക്കിയ വില.
Also Read- Indian Economy | ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ; നേട്ടം യുകെയെ പിന്തള്ളി
സെപ്തംബർ നാലിന് രാജ്യതലസ്ഥാനത്ത് പെട്രോൾ വില 96.72 രൂപയായി തുടരുകയാണ്. ഡീസൽ വില ലിറ്ററിന് 89.62 രൂപയും. മഹാരാഷ്ട്രയിൽ പെട്രോൾ വില 106.35 രൂപയാണ്. ലിറ്ററിന് 94.28 രൂപ. കൊൽക്കത്തയിൽ പെട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ വിൽപന നടക്കുന്നത് 102.63 രൂപയ്ക്കാണ്. ഡീസൽ ലിറ്ററിന് 94.24 രൂപയാണ്.
സെപ്റ്റംബർ 4ലെ പെട്രോൾ, ഡീസൽ വിലകൾ ഇവിടെ പരിശോധിക്കാം:
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ ലിറ്ററിന് 96.52 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diesel price today, Fuel price, Petrol price, Petrol Price today