• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം

Petrol Diesel price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്.

  • Share this:

    ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ മാറ്റമില്ല. തുടർച്ചയായ 201ാം ദിവസമാണ് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം, രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ കുറവുണ്ടായി. WTI ക്രൂഡിന്റെ വില ബാരലിന് 78 ഡോളറായും ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 85 ഡോളറായും കുറഞ്ഞു.

    നേരത്തെ മെയ് 21ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ സർക്കാർ കുറച്ചിരുന്നു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. അതിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. ഇതിന് പിന്നാലെ രാജ്യത്ത് ഡീസലിന് 9.50 രൂപയും പെട്രോളിന് 7 രൂപയും കുറഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, കേരള സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിരുന്നു.

    Also Read-റിസർവ് ബാങ്കിന്റെ ഏഴ് സുപ്രധാന തീരുമാനങ്ങൾ; യുപിഐ മാറ്റം മുതൽ വായ്പാ പലിശ നിരക്ക് വർദ്ധന വരെ

    നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.

    ഇന്നത്തെ ഇന്ധനവില

    ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയും.

    മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും.

    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും.

    ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയും.

    ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപയും ഡീസലിന് 97.82 രൂപയും.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപയും ഡീസലിന് 87.89 രൂപയും.

    തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയും.

    പോർട്ട് ബ്ലെയർ: പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയും.

    ഭുവനേശ്വർ: പെട്രോൾ ലിറ്ററിന് 103.19 രൂപയും ഡീസലിന് 94.76 രൂപയും.

    ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപയും ഡീസലിന് 84.26 രൂപയും.

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.76 രൂപയും.

    നോയിഡ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.96 രൂപയും.

    ജയ്പൂർ: പെട്രോൾ ലിറ്ററിന് 108.48 രൂപയും ഡീസലിന് 93.72 രൂപയും.

    പട്‌ന: പെട്രോൾ ലിറ്ററിന് 107.24 രൂപയും ഡീസലിന് 94.04 രൂപയും

    ഗുരുഗ്രാം: 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.

    Published by:Jayesh Krishnan
    First published: