ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 193ാം ദിവസവും ഇന്ധന വിലയിൽ മാറ്റമില്ല. എന്നാൽ രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ താഴെ പോയ ക്രൂഡോയിൽ വില മുന്നോട്ടുള്ള പാതയിലാണ്. WTI ക്രൂഡിന്റെ വില ബാരലിന് 80 ഡോളറായും ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 85.43 ആയും വർധിച്ചു.
നേരത്തെ മെയ് 21ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതിന് പിന്നാലെ രാജ്യത്ത് ഡീസലിന് 9.50 രൂപയും പെട്രോളിന് 7 രൂപയും കുറഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിരുന്നു.
Also Read- പവന് വില 40,000 ന് അടുത്ത്; സ്വർണവിലയിൽ ഇന്നും വർധനവ്
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.
Also Read- ഓണ്‍ലൈന്‍ ഗെയിമിംഗിന് 28% ജിഎസ്ടി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
രാജ്യത്ത് ഡീസലിനും പെട്രോളിനും ഏറ്റവും വില കൂടുതൽ രാജസ്ഥാനിലെ ഗംഗാനഗർ, ഹനുമാൻഗഡ് ജില്ലകളിലാണ്. ഗംഗാനഗറിൽ പെട്രോൾ ലിറ്ററിന് 113.48 രൂപയും ഡീസലിന് 98.24 രൂപയുമാണ്. ഹനുമാൻഗഡ് ജില്ലയിൽ പെട്രോൾ ലിറ്ററിന് 112.54 രൂപയ്ക്കും ഡീസൽ ലിറ്ററിന് 97.39 രൂപയ്ക്കും വിൽക്കുന്നു. രാജ്യത്ത് ഇന്ധന വില ഏറ്റവും കുറവ് പോർട്ട് ബ്ലെയറിലാണ്. അവിടെ പെട്രോൾ വില ലിറ്ററിന് 84.10 രൂപയും ഡീസലിന്റെ വില ലിറ്ററിന് 79.74 രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ ഡീസൽ വില
ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയും.
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും.
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും.
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയും.
ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപയും ഡീസലിന് 97.82 രൂപയും.
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപയും ഡീസലിന് 87.89 രൂപയും.
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയും.
പോർട്ട് ബ്ലെയർ: പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയും.
ഭുവനേശ്വർ: പെട്രോൾ ലിറ്ററിന് 103.19 രൂപയും ഡീസലിന് 94.76 രൂപയും.
ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപയും ഡീസലിന് 84.26 രൂപയും.
ലഖ്നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.76 രൂപയും.
നോയിഡ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.96 രൂപയും.
ജയ്പൂർ: പെട്രോൾ ലിറ്ററിന് 108.48 രൂപയും ഡീസലിന് 93.72 രൂപയും.
പട്ന: പെട്രോൾ ലിറ്ററിന് 107.24 രൂപയും ഡീസലിന് 94.04 രൂപയും
ഗുരുഗ്രാം: 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.
ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കൂടുന്നത് എന്തുകൊണ്ടാണെന്ന് അറിയുക
എക്സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റ് ചാർജുകളും കൂട്ടിയ ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില ഏകദേശം ഇരട്ടിയാകും. വിദേശ വിനിമയ നിരക്കിനൊപ്പം രാജ്യാന്തര വിപണിയിലെ ക്രൂഡ് വിലയും അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും മാറുന്നത്.
നിങ്ങളുടെ നഗരത്തിലെ പെട്രോളിന്റെയും ഡീസലിന്റെയും ഇന്നത്തെ വില അറിയൂ
പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും മാറുകയും രാവിലെ 6 മണിക്ക് പുതുക്കുകയും ചെയ്യും. പെട്രോൾ, ഡീസൽ എന്നിവയുടെ പ്രതിദിന നിരക്ക് എസ്എംഎസിലൂടെയും അറിയാനാകും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് RSP സഹിതം 9224992249 നമ്പറിലേക്കും BPCL ഉപഭോക്താക്കൾക്ക് RSP എന്ന് 9223112222 എന്ന നമ്പറിലേക്കും അയച്ച് വിവരങ്ങൾ ലഭിക്കും. HPCL ഉപഭോക്താക്കൾക്ക് HP പ്രൈസ് 9222201122 എന്ന നമ്പറിലേക്ക് അയച്ച് വില അറിയാനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.