• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | പെട്രോൾ-ഡീസല്‍‌ നിരക്കുകളിൽ മാറ്റമില്ല; ഇന്ധനവില അറിയാം

Fuel Price | പെട്രോൾ-ഡീസല്‍‌ നിരക്കുകളിൽ മാറ്റമില്ല; ഇന്ധനവില അറിയാം

മെയ് 21ലെ നികുതിയിളവിന് ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാത്ത നിലയിൽ തുടരുകയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. മെയ് 21നാണ്‌ രാജ്യത്ത്‌ ഏറ്റവും അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റം സംഭവിച്ചത്. 137 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനു ശേഷം തുടരെയുള്ള വിലവർധനയിൽ ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസം നൽകുന്നതായിരുന്നു മെയ് 21ലെ നികുതിയിളവ്. അതിനു ശേഷം ഇത്രയും ദിവസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാത്ത നിലയിൽ തുടരുകയാണ്.

    കേന്ദ്രം വില കുറച്ചതിന് ശേഷവും, പല സംസ്ഥാനങ്ങളിലും ഇപ്പോഴും പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില. ഡൽഹി, ബെംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങൾ ഒഴികെ പ്രധാന നഗരങ്ങളിൽ ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയിലും ഡീസൽ നിരക്ക് ലിറ്ററിന് 89.62 രൂപയിലുമാണ്. മുംബൈയിൽ പുതുക്കിയ പെട്രോൾ, ഡീസൽ വില യഥാക്രമം 106.35 രൂപയും ലിറ്ററിന് 94.28 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയിലും ഡീസൽ ലിറ്ററിന് 92.76 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 102.63 രൂപയും 94.24 രൂപയുമാണ്.

    പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് പരിശോധിക്കുക:

    തിരുവനന്തപുരം
    പെട്രോൾ ലിറ്ററിന് 107.71 രൂപ
    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി
    പെട്രോൾ ലിറ്ററിന് 96.72 രൂപ
    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ
    പെട്രോൾ ലിറ്ററിന് 106.31 രൂപ
    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത
    പെട്രോൾ ലിറ്ററിന് 106.03 രൂപ
    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ
    പെട്രോൾ ലിറ്ററിന് 102.63 രൂപ
    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ
    പെട്രോൾ ലിറ്ററിന് 108.65 രൂപ
    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്
    പെട്രോൾ ലിറ്ററിന് 109.66 രൂപ
    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു
    പെട്രോൾ ലിറ്ററിന് 101.94 രൂപ
    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി
    പെട്രോൾ ലിറ്ററിന് 96.01 രൂപ
    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ
    പെട്രോൾ ലിറ്ററിന് 96.57 രൂപ
    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ
    പെട്രോൾ ലിറ്ററിന് 96.63 രൂപ
    ഡീസൽ ലിറ്ററിന് 92.38 രൂപ
    Published by:Jayesh Krishnan
    First published: