• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ആശ്വാസത്തിന്റെ 188ാം ദിനം; പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്കുകൾ അറിയാം

Petrol Diesel Price| ആശ്വാസത്തിന്റെ 188ാം ദിനം; പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്കുകൾ അറിയാം

രാജ്യത്ത് ഏറ്റവും കൂടിയ വിലയ്ക്ക് പെട്രോൾ, ഡീസൽ ലഭിക്കുന്നത് രാജസ്ഥാനിലെ ഗംഗാനഗർ, ഹനുമാൻഗഡ് ജില്ലകളിലാണ്

petrol diesel price

petrol diesel price

  • Share this:

    ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 188-ാം ദിവസമാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണ്. ശനിയാഴ്ചയും എണ്ണ കമ്പനികള്‍ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ കുറവുണ്ടായിട്ടുണ്ട്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില ബാരലിന് 78 ഡോളറായും ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 85 ഡോളറായും കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു.

    മെയ് 21ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതിനുപിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. രാജ്യത്ത് ഡീസലിന് 9.50 രൂപയും പെട്രോളിന് 7 രൂപയുമാണ് കുറഞ്ഞത്. കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിരുന്നു.

    നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.

    Also Read- Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം

    രാജ്യത്തെ ഏറ്റവും കൂടിയ വിലയ്ക്ക് പെട്രോൾ, ഡീസൽ ലഭിക്കുന്നത് രാജസ്ഥാനിലെ ഗംഗാനഗർ, ഹനുമാൻഗഡ് ജില്ലകളിലാണ്. ഗംഗാനഗറിൽ പെട്രോൾ ലിറ്ററിന് 113.48 രൂപയും ഡീസലിന് 98.24 രൂപയുമാണ്. ഹനുമാൻഗഡ് ജില്ലയിൽ പെട്രോൾ ലിറ്ററിന് 112.54 രൂപയ്ക്കും ഡീസൽ ലിറ്ററിന് 97.39 രൂപയ്ക്കും വിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും ലഭിക്കുന്നത് പോർട്ട് ബ്ലെയറിലാണ്. അവിടെ പെട്രോൾ വില ലിറ്ററിന് 84.10 രൂപയും ഡീസലിന്റെ വില ലിറ്ററിന് 79.74 രൂപയുമാണ്.

    പ്രധാന നഗരങ്ങളിലെ ഇന്ധനവില

    ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയും
    മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും
    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും

    ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയും

    ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപയും ഡീസലിന് 97.82 രൂപയും

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപയും ഡീസലിന് 87.89 രൂപയും

    തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയും

    പോർട്ട് ബ്ലെയർ: പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയും

    ഭുവനേശ്വർ: പെട്രോൾ ലിറ്ററിന് 103.19 രൂപയും ഡീസലിന് 94.76 രൂപയും

    ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപയും ഡീസലിന് 84.26 രൂപയും
    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.76 രൂപയും

    നോയിഡ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.96 രൂപയും

    ജയ്പൂർ: പെട്രോൾ ലിറ്ററിന് 108.48 രൂപയും ഡീസലിന് 93.72 രൂപയും
    പട്‌ന: പെട്രോൾ ലിറ്ററിന് 107.24 രൂപയും ഡീസലിന് 94.04 രൂപയും

    ഗുരുഗ്രാം: 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.

    Also Read- കൂട്ടപ്പിരിച്ചുവിടൽ ഇല്ല, ജീവനക്കാർ സ്വമേധയാ രാജിവെച്ചു പോകുന്നത്: ആമസോൺ ഇന്ത്യ

    വിദേശ വിനിമയ നിരക്കിനൊപ്പം രാജ്യാന്തര വിപണിയിലെ ക്രൂഡ് വിലയും അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും മാറുന്നത്.
    പെട്രോളിന്റെയും ഡീസലിന്റെയും വില രാവിലെ 6 മണിക്കാണ് പുതുക്കി നിശ്ചയിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയുടെ പ്രതിദിന നിരക്ക് എസ്എംഎസിലൂടെയും അറിയാനാകും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് RSP സഹിതം 9224992249 നമ്പറിലേക്കും BPCL ഉപഭോക്താക്കൾക്ക് RSP എന്ന് 9223112222 എന്ന നമ്പറിലേക്കും അയച്ച് വിവരങ്ങൾ അറിയാം.

    Published by:Rajesh V
    First published: