• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്കുകൾ അറിയാം

Petrol Diesel Price| ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്കുകൾ അറിയാം

രണ്ട് മാസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ (Fuel Price) മാറ്റമില്ല. രണ്ട് മാസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം ആദ്യം പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചതായി ഏക്നാഥ് ഷിൻഡെ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് മഹാരാഷ്ട്രയിൽ വിലയിൽ ഏറ്റവും പുതിയ മാറ്റം ഉണ്ടായത്. സംസ്ഥാന ഖജനാവിൽ വാർഷികാടിസ്ഥാനത്തിൽ 6,000 കോടി രൂപയുടെ കുറവാണ് ഇതുവഴിയുണ്ടാകുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

    പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച മെയ് 21നുശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വില മാറ്റമില്ലാതെ തുടരുകയാണ്. എക്‌സൈസ് തീരുവ കുറയ്ക്കുന്നതിന് മുമ്പ് 105.41 രൂപയായിരുന്ന ഡൽഹിയിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 96.72 രൂപയാണ്. ഡീസലിന് 96.67 രൂപയിൽ നിന്ന് 89.62 രൂപയായി. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 111.35 രൂപയിൽ നിന്ന് 106.31 രൂപയായപ്പോൾ ഡീസൽ ലിറ്ററിന് 97.28 രൂപയിൽ നിന്ന് 94.27 രൂപയായി കുറഞ്ഞു.

    Also Read- നമ്പർ പറയാതെ മാറ്റിവെച്ച ടിക്കറ്റിന് 75 ലക്ഷം; ചില്ലറ മാറാൻപോയ വഴി വന്ന ഭാഗ്യം; വിശ്വസിക്കാനാകാതെ സന്ധ്യമോൾ

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ എണ്ണക്കമ്പനികൾ അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പെട്രോൾ, ഡീസൽ വിലകളിലെ മാറ്റം നിലവിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികൾ കാരണം ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില

    മുംബൈ: പെട്രോൾ വില ലിറ്ററിന് 106.31 രൂപ, ഡീസൽ വില: 94.27 രൂപ.

    ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.

    ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.

    കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

    ലക്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

    നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.

    ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.

    രാജ്യാന്തര വിപണിയിൽ  ക്രൂഡ് ഇൻവെന്ററിയിൽ ഗണ്യമായ ഇടിവ് കാണിച്ചതിന് പിന്നാലെ ബുധനാഴ്ച ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 33 സെൻറ് ഉയർന്ന് ബാരലിന് 104.73 ഡോളറിലെത്തി. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 67 സെൻറ് ഉയർന്ന് 95.65 ഡോളറിലാണ്.
    Published by:Rajesh V
    First published: