നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol, Diesel price|പെട്രോളിനും ഡീസലിനും വില കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ കടന്നു

    Petrol, Diesel price|പെട്രോളിനും ഡീസലിനും വില കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ കടന്നു

    72 ദിവസത്തിന് ശേഷമാണ് പെട്രോൾവില കൂട്ടുന്നത്.

    petrol diesel price

    petrol diesel price

    • Share this:
      തിരുവനന്തപുരം: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 101 രൂപ 57 പൈസയായി.

      കൊച്ചിയിൽ 94 രൂപ 46 പൈസയാണ് ഡീസലിന്റെ പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 63 പൈസയും ഡീസലിന് 96 രൂപ 40 പൈസയുമായി വർദ്ധിച്ചു. കോഴിക്കോട് 101 രൂപ 90 പൈസയും 98 രൂപ 40 പൈസയുമാണ് യഥാക്രമം പുതിയ വില.

      അഞ്ചു ദിവസത്തിനിടെ നാലാം തവണയാണ് ഡീസലിന്റെ വില കൂട്ടുന്നത്. 72 ദിവസത്തിന് ശേഷമാണ് പെട്രോൾവില കൂട്ടുന്നത്.
      Also Read-Cyclone പെൻസിൽവാനിയ ചുഴലിക്കാറ്റിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ട്രക്ക് ഡ്രൈവർ രക്ഷപെട്ടത് നൂലിഴ വ്യത്യാസത്തിൽ</

      ഡീസൽ ലിറ്ററിന് ഇന്നലെ 27 പൈസ കൂട്ടിയിരുന്നു. വെള്ളിയാഴ്ച 23പൈസയും ഇന്നലെ 26 പൈസയും വർധിപ്പിച്ചിരുന്നു.

      പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
      Published by:Naseeba TC
      First published:
      )}