നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

  Petrol Diesel Price| മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില

  കഴിഞ്ഞ ചൊവ്വാഴ്ചയാണ് എണ്ണ കമ്പനികള്‍ അവസാനമായി ഇന്ധന വില കുറച്ചത്.

  petrol diesel price

  petrol diesel price

  • Share this:
   രാജ്യത്ത് തുടർച്ചയായ ഒമ്പതാം ദിവസവും മാറ്റമില്ലാതെ പെട്രോൾ, ഡീസൽ. കേരളത്തിൽ പെട്രോൾ ലിറ്ററിന് 92.44 രൂപയാണ് വില. ഡീസലിന് ഡീസലിന് 86.90 രൂപയും. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയിൽ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് വില.

   കഴിഞ്ഞ ചൊവ്വാഴ്ചയാണ് എണ്ണ കമ്പനികള്‍ അവസാനമായി ഇന്ധന വില കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു ഇന്ധന വില കുറച്ചത്.

   കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില (ലിറ്ററിന്)

   ആലപ്പുഴ- 91.59/ 86.10
   എറണാകുളം- 90.81/ 85.37
   ഇടുക്കി- 91.75/ 86.20
   കണ്ണൂർ- 90.98/ 85.56
   കാസർകോട്-91.49/ 86.03
   കൊല്ലം-91.87/ 86.37
   കോട്ടയം-91.33/ 85.86
   കോഴിക്കോട്- 91.05 /85.62
   മലപ്പുറം- 91.55 / 86.09
   പാലക്കാട്- 92.06/ 86.54
   പത്തനംതിട്ട- 91.55/ 86.06
   തൃശൂർ- 91.36/ 85.88
   തിരുവനന്തപുരം- 92.57/ 87.02
   വയനാട്- 92.24/ 86.68

   രാജ്യാന്തര എണ്ണ വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ലോകമെമ്പാടും കോവിഡ് വാക്സിൻ വിതരണം വർധിച്ചതും ആഗോള സാമ്പത്തിക വളർച്ച ശക്തമായതുമാണ് വില വർധിക്കാൻ കാരണം.

   രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

   ഡൽഹി- 90.56/ 80.87
   മുംബൈ- 96.98/ 87.96
   കൊൽക്കത്ത- 90.77/ 83.75
   ചെന്നൈ- 92.58/ 85.88
   ബെംഗളൂരു- 93.59/ 85.75
   ഹൈദരാബാദ്- 94.16/ 88.20
   ഭോപ്പാൽ- 98.58/ 89.13
   പട്ന- 92.89/ 86.12
   ലഖ്നൗ- 88.85/ 81.27
   നോയിഡ- 88.91/ 81.33

   കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികൾക്കൊപ്പം ചരക്ക് കൂലിയും ഡീലർ കമ്മീഷനും ചേർത്താണ് ചില്ലറ വിൽപന വില നിശ്ചയിക്കുന്നത്. പെട്രോളിന് 60 ശതമാനവും ഡീസലിന് 54 ശതമാനമവുമാണ് നികുതി ഈടാക്കുന്നത്. രാജ്യാന്തര എണ്ണ വിലയും വിദേശന വിനിമയ നിരക്കും അനുസരിച്ചാണ് എല്ലാ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പന വില പുതുക്കി നിശ്ചയിക്കുന്നത്.
   Published by:Naseeba TC
   First published:
   )}