നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| കേരളത്തിൽപെട്രോൾ വില നൂറിലേക്ക് അടുക്കുന്നു; തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസ

  Petrol Diesel Price| കേരളത്തിൽപെട്രോൾ വില നൂറിലേക്ക് അടുക്കുന്നു; തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസ

  കൊച്ചിയിൽ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്.

  News18

  News18

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില നൂറിലേക്ക് അടുക്കുന്നു. ഇന്ന് 27 പൈസ കൂട്ടിയതോടെ തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസയായി. ഡീസലിന് 30 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 94 രൂപ 23 പൈസയായി.

   കൊച്ചിയിൽ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വർധിപ്പിച്ചത്.

   ഇന്നലെ കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ച വില കൂട്ടിയതിന് ശേഷം ഇന്നാണ് വീണ്ടും വർധിക്കുന്നത്. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വർധിച്ചിരുന്നു. മെയ് മാസത്തിൽ 16 തവണ വില വർധിപ്പിച്ചിരുന്നു. മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്പനികൾ ദിവസേന വില വർധന പുനരാരംഭിച്ചത്.

   നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടർച്ചയായി എണ്ണ വില മാറ്റമില്ലാതെ തുടർന്നിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കർണാടക എന്നിവിടങ്ങളില്‍ പെട്രോൾ വില 100 കടന്നു.

   You may also like:Euro Cup| യൂറോ കപ്പ്: സൂപ്പർ സബ്ബായി ഡിബ്രുയ്‌നെ; ഡെൻമാർക്കിനെതിരെ വിജയം നേടി ബെൽജിയം പ്രീക്വാർട്ടറിൽ

   കഴിഞ്ഞ മാസം സംസ്ഥാന തലസ്ഥാനങ്ങളിൽ ആദ്യമായി ഭോപ്പാലിലാണ് പെട്രോൾ വില മൂന്നക്കത്തിലേക്ക് കടന്നത്. പിന്നാലെ ജയ്പൂരിലും മുംബൈയിൽ പെട്രോൾ വില 100 കടന്നു. തിങ്കളാഴ്ച ഹൈദരാബാദിലും പെട്രോൾ വില 100 കടന്നു. ബെംഗളൂരു തൊട്ടടുത്ത് തന്നെയുണ്ട്. ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 99.89 രൂപയാണ് ഇന്ന്. പ്രാദേശിക നികുതികൾ, ചരക്കുകൂലി എന്നിവ അനുസരിച്ച് ഓരോ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില വ്യത്യാസപ്പെട്ടിരിക്കും.

   You may also like:ക്ലബ്ബ്ഹൗസിന് പിന്നാലെ ഓ‍ഡിയോ റൂം സേവനവുമായി ഫേസ്ബുക്ക്; പരീക്ഷണത്തിന് നേതൃത്വം നൽകി സ‍ക്ക‍‍ർബ‍ർ​ഗ്

   രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ പെട്രോൾ വില പ്രതിദിനം പുതുക്കുന്നത്. രാവിലെ ആറു മണിക്കാണ് പുതുക്കിയ പെട്രോൾ വില രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നതും. വിതരണക്കാരെ (എച്ച്പി, ബിപിസിഎല്‍, ഷെല്‍) അടിസ്ഥാനപ്പെടുത്തി നഗരങ്ങള്‍ തമ്മിലുള്ള പെട്രോൾ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.

   വാറ്റ് നികുതിയും ചരക്കുകൂലിയും മറ്റ് പ്രാദേശിക നികുതികളും അനുസരിച്ച് ഓരോ നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും.
   Published by:Naseeba TC
   First published:
   )}