• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel price | ആശ്വാസത്തിന്റെ പതിമൂന്നാം നാൾ; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

Petrol Diesel price | ആശ്വാസത്തിന്റെ പതിമൂന്നാം നാൾ; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയും വിദേശനാണ്യ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഇന്ധനവില ദിവസേന മാറുന്നത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തുടർച്ചയായി 13-ാം ദിവസവും പെട്രോൾ-ഡീസൽ വില (Petrol-Diesel Price) മാറ്റമില്ലാതെ തുടരുന്നു, ഡൽഹിയിൽ (Delhi) പെട്രോൾ വില ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ്. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയായും മുംബൈയിൽ ലിറ്ററിന് 104.77 രൂപയായും തുടരുന്നു.

    കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയിലും ഡീസലിന് 99.83 രൂപയ്ക്കുമാണ് ഞായറാഴ്ച വിൽക്കുന്നത്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ് വിൽക്കുന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ വ്യക്തമാക്കുന്നു.

    ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 105.25 രൂപയും ഡീസലിന് 96.83 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപയും ഡീസൽ വില 94.79 രൂപയുമായി. ഗാന്ധിനഗറിൽ പെട്രോൾ ലിറ്ററിന് 105.29 രൂപയും ഡീസലിന് 99.64 രൂപയുമാണ്.

    അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയും വിദേശനാണ്യ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഇന്ധനവില ദിവസേന മാറുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വിലയിൽ മാറ്റം വരുത്തുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് ഇന്ധനവിലയുടെ പുനരവലോകനം പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായി വർധിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനയുണ്ടായി.

    അതേസമയം, ഇന്ധന, സിഎൻജി വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ, ടാക്സി, ക്യാബ് ഡ്രൈവേഴ്സ് അസോസിയേഷനുകൾ ഇന്ന് മുതൽ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഇന്ധനവില വർധനയ്‌ക്കെതിരെ ഏകദിന പണിമുടക്ക് നടത്തുമെന്ന് മിക്ക യൂണിയനുകളും പറയുമ്പോൾ, ക്യാബ് അഗ്രഗേറ്ററുകൾക്കായി നിലകൊള്ളുന്ന അംഗങ്ങളുള്ള സർവോദയ ഡ്രൈവർ അസോസിയേഷൻ ഡൽഹിയിൽ തിങ്കളാഴ്ച മുതൽ “അനിശ്ചിതകാല” പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

      ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി

    പെട്രോൾ ലിറ്ററിന് 105.41 രൂപ

    ഡീസൽ - ലിറ്ററിന് 96.67 രൂപ

    മുംബൈ

    പെട്രോൾ - ലിറ്ററിന് 120.51 രൂപ

    ഡീസൽ - ലിറ്ററിന് 104.77 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 115.12 രൂപ

    ഡീസൽ - ലിറ്ററിന് 99.83 രൂപ

    ചെന്നൈ

    പെട്രോൾ - ലിറ്ററിന് 110.85 രൂപ

    ഡീസൽ - ലിറ്ററിന് 100.94 രൂപ

    ഭോപ്പാൽ

    പെട്രോൾ - ലിറ്ററിന് 118.14 രൂപ

    ഡീസൽ - ലിറ്ററിന് 101.16 രൂപ
    പരസ്യം

    ഹൈദരാബാദ്

    പെട്രോൾ - ലിറ്ററിന് 119.49 രൂപ

    ഡീസൽ - ലിറ്ററിന് 105.49 രൂപ

    ബെംഗളൂരു

    പെട്രോൾ - ലിറ്ററിന് 111.09 രൂപ

    ഡീസൽ - ലിറ്ററിന് 94.79 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 105.66 രൂപ

    ഡീസൽ - ലിറ്ററിന് 91.40 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 105.25 രൂപ

    ഡീസൽ - ലിറ്ററിന് 96.83 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 105.29 രൂപ

    ഡീസൽ - ലിറ്ററിന് 99.64 രൂപ

    തിരുവനന്തപുരം

    പെട്രോൾ - ലിറ്ററിന് 117.19 രൂപ

    ഡീസൽ - ലിറ്ററിന് 103.95 രൂപ
    Published by:Jayashankar Av
    First published: