• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, Diesel Price | പെട്രോൾ-ഡീസൽ വില മാറിയോ? ഇന്നത്തെ നിരക്കുകൾ അറിയാം

Petrol, Diesel Price | പെട്രോൾ-ഡീസൽ വില മാറിയോ? ഇന്നത്തെ നിരക്കുകൾ അറിയാം

യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ ഇറക്കുമതി നിരോധനം ഘട്ടംഘട്ടമായി പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത വന്നതോടെ വ്യാഴാഴ്ച ക്രൂഡോയിൽ വില ഉയർന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    Petrol, Diesel Price: തുടർച്ചയായി 9-ാം ദിവസവും പെട്രോൾ-ഡീസൽ വില (Petrol-Diesel Price) മാറ്റമില്ലാതെ തുടരുന്നു, ഡൽഹിയിൽ (Delhi) പെട്രോൾ വില ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ്. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയായും മുംബൈയിൽ ലിറ്ററിന് 104.77 രൂപയായും തുടരുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയിലും ഡീസലിന് 99.83 രൂപയ്ക്കുമാണ് ഞായറാഴ്ച വിൽക്കുന്നത്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ് വിൽക്കുന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ വ്യക്തമാക്കുന്നു.

    ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 105.25 രൂപയും ഡീസലിന് 96.83 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപയും ഡീസൽ വില 94.79 രൂപയുമായി. ഗാന്ധിനഗറിൽ പെട്രോൾ ലിറ്ററിന് 105.29 രൂപയും ഡീസലിന് 99.64 രൂപയുമാണ്.

    അതേസമയം, അടുത്ത ദിവസങ്ങളിൽ ഇന്ധനവിലയിൽ വൻ വർധനവുണ്ടായേക്കുമെന്നാണ് സൂചന. അയൽരാജ്യമായ പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താനിടയായിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ വില യഥാക്രമം 83.5 രൂപയും 119 രൂപയും പാക്കിസ്ഥാൻ വർധിച്ചതിനാൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് മറ്റൊരു പ്രഹരം നേരിടേണ്ടി വന്നേക്കാം. തന്റെ മുൻഗാമിയായ ഇമ്രാൻ ഖാന്റെ കീഴിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു, നേതൃമാറ്റം ഉണ്ടായിട്ടും ഉയർന്ന പണപ്പെരുപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

    യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ ഇറക്കുമതി നിരോധനം ഘട്ടംഘട്ടമായി പ്രഖ്യാപിച്ചേക്കുമെന്ന വാർത്ത വന്നതോടെ വ്യാഴാഴ്ച ക്രൂഡോയിൽ വില ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ വില 2.68 ശതമാനം ഉയർന്ന് ബാരലിന് 111.70 ഡോളറായി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ2.59 ശതമാനം ഉയർന്ന് ബാരലിന് 106.95 ഡോളറിലെത്തി. യു‌എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ഫെബ്രുവരി 25 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. അടുത്ത ദിവസങ്ങളിൽ ക്രൂഡോയിൽ വില വീണ്ടും കൂടിയേക്കുമെന്നതിന്‍റെ സൂചനയാണിത്.

    ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഏപ്രിൽ 15 വെള്ളിയാഴ്ചയിലെ പെട്രോൾ, ഡീസൽ വിലകൾ

    ഡൽഹി

    പെട്രോൾ ലിറ്ററിന് 105.41 രൂപ

    ഡീസൽ - ലിറ്ററിന് 96.67 രൂപ

    മുംബൈ

    പെട്രോൾ - ലിറ്ററിന് 120.51 രൂപ

    ഡീസൽ - ലിറ്ററിന് 104.77 രൂപ

    കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 115.08 രൂപ

    ഡീസൽ - ലിറ്ററിന് 99.82 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 110.89 രൂപ

    ഡീസൽ - ലിറ്ററിന് 100.98 രൂപ

    ഭോപ്പാൽ

    പെട്രോൾ - ലിറ്ററിന് 109.78 രൂപ

    ഡീസൽ - ലിറ്ററിന് 93.32 രൂപ

    ഹൈദരാബാദ്

    പെട്രോൾ - ലിറ്ററിന് 118.07 രൂപ

    ഡീസൽ - ലിറ്ററിന് 101.14 രൂപ

    ബെംഗളൂരു

    പെട്രോൾ - ലിറ്ററിന് 111.25 രൂപ

    ഡീസൽ - ലിറ്ററിന് 94.81 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 105.57 രൂപ

    ഡീസൽ - ലിറ്ററിന് 91.36 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 105.25 രൂപ

    ഡീസൽ - ലിറ്ററിന് 96.83 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 105.29 രൂപ

    ഡീസൽ - ലിറ്ററിന് 99.61 രൂപ

    തിരുവനന്തപുരം

    പെട്രോൾ: 117.52 രൂപ

    ഡീസൽ - 103.91 രൂപ
    Published by:Anuraj GR
    First published: