• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol-diesel price today | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

Petrol-diesel price today | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇത്രയും ദിവസമായി പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യമായാണ്.

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ (Petrol Diesel Price) ഇന്നും മാറ്റമില്ല. നൂറു ദിവസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. 2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷം ഇത്രയും ദിവസമായി പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യമായാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഒരു ലിറ്റർ ഡീസൽ വില 89.97 രൂപയുമാണ്. നവംബർ നാലിന് തമിഴ്നാട് സർക്കാർ വില കുറച്ചതോടെ ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും ലിറ്ററിന് 91.43 രൂപയുമായി മാറിയിരുന്നു.

    കേരളത്തിലെ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില

    ആലപ്പുഴ- 105.06 രൂപ
    എറണാകുളം- 104.39 രൂപ
    ഇടുക്കി- 105.73 രൂപ
    കണ്ണൂർ- 104.70
    കാസറഗോഡ്- 104.93 രൂപ
    കൊല്ലം- 105.72 രൂപ
    കോട്ടയം- 105.13 രൂപ
    കോഴിക്കോട്- 104.87 രൂപ
    മലപ്പുറം- 105.13 രൂപ
    പാലക്കാട്- 106.13 രൂപ
    പത്തനംതിട്ട- 105.05 രൂപ
    തൃശൂർ- 104.45 രൂപ
    തിരുവനന്തപുരം- 106.24 രൂപ
    വയനാട്- 105.58 രൂപ

    തെരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്, എന്നാൽ ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി വരുന്ന 85 ദിവസത്തെ ഇടവേള, പ്രതിദിന ഇന്ധന വില പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതാണ്.

    ഇന്ത്യയിൽ, പെട്രോൾ, ഡീസൽ വിലകൾ ഇന്ധനത്തിന്റെ ഡിമാൻഡ്, അമേരിക്കൻ ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം, റിഫൈനറികളുടെ ഉപഭോഗ അനുപാതം എന്നിവ ഉൾപ്പടെള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതുകൂടാതെ, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ എന്നിവ കാരണം ഇന്ധന നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

    പ്രധാന മെട്രോ നഗരങ്ങളിലെ പെട്രോൾ വില ഇങ്ങനെയാണ്

    ഡൽഹി 86.67 95.41
    മുംബൈ 94.14 109.98
    കൊൽക്കത്ത 89.79 104.67
    ചെന്നൈ 91.43 101.40

    മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ വില 100 രൂപയിലേറെയാണ്. മുംബൈയിലാണ് പെട്രോൾ വില ഏറ്റവും കൂടി നിൽക്കുന്നത്.

    നിങ്ങളുടെ നഗരത്തിലെ വില എത്രയാണെന്ന് അറിയാം

    പെട്രോളിന്റെയും ഡീസലിന്റെയും വില എസ്എംഎസിലൂടെയും അറിയാനാകും. ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റിലേക്ക് പോയി, ആർഎസ്പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഓരോ നഗരത്തിനുമുള്ള കോഡ് വ്യത്യസ്തമാണ്, അത് IOCL വെബ്സൈറ്റിൽ നിന്ന് ലഭിക്കും. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. രാവിലെ 6 മണി മുതലാണ് പുതിയ നിരക്ക്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്‌സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റും കൂട്ടിയാൽ അതിന്റെ വില ഏകദേശം ഇരട്ടിയാകും.

    ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നത്. പെട്രോൾ പമ്പുകൾ നടത്തുന്നവരാണ് ഡീലർമാർ. നികുതിയും അവരുടെ സ്വന്തം മാർജിനുകളും ചേർത്ത് ഉപഭോക്താക്കൾക്ക് അവസാനം ചില്ലറ വിലയിൽ അവർ പെട്രോൾ വിൽക്കുന്നു.
    Published by:Anuraj GR
    First published: