ന്യൂഡൽഹി: രാജ്യത്ത് ആശ്വാസത്തിന്റെ പതിനാലാം ദിവസം. തുടർച്ചയായ പതിനാലാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ (Petrol-Diesel Price) മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയും ഡീസൽ വില ലിറ്ററിന് 96.67 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 120.51 രൂപയും ഡീസലിന് 104.77 രൂപയായും തുടരുന്നു. പ്രധാന സംസ്ഥാനങ്ങളിലെല്ലാം പെട്രോൾ വില നൂറ് രൂപയ്ക്ക് മുകളിലാണ്.
കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ് വില. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ്. ലഖ്നൗവിൽ പെട്രോൾ വില ലിറ്ററിന് 105.25 രൂപയും ഡീസലിന് 96.83 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപയും ഡീസൽ വില 94.79 രൂപയുമായി. ഗാന്ധിനഗറിൽ പെട്രോൾ ലിറ്ററിന് 105.29 രൂപയും ഡീസലിന് 99.64 രൂപയുമാണ്.
Also Read-
മഹാമാരിക്കിടയിലും അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അന്താരാഷ്ട്ര നാണയനിധിയുടെ അഭിനന്ദനം
ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും പെട്രോൾ, ഡീസൽ വിലകൾ:
ഡൽഹി
പെട്രോൾ ലിറ്ററിന് 105.41 രൂപ
ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 120.51 രൂപ
ഡീസൽ - ലിറ്ററിന് 104.77 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 115.12 രൂപ
ഡീസൽ - ലിറ്ററിന് 99.83 രൂപ
ചെന്നൈ
പെട്രോൾ - ലിറ്ററിന് 110.85 രൂപ
ഡീസൽ - ലിറ്ററിന് 100.94 രൂപ
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 118.14 രൂപ
ഡീസൽ - ലിറ്ററിന് 101.16 രൂപ
പരസ്യം
ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 119.49 രൂപ
ഡീസൽ - ലിറ്ററിന് 105.49 രൂപ
ബെംഗളൂരു
പെട്രോൾ - ലിറ്ററിന് 111.09 രൂപ
ഡീസൽ - ലിറ്ററിന് 94.79 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 105.66 രൂപ
ഡീസൽ - ലിറ്ററിന് 91.40 രൂപ
ലഖ്നൗ
പെട്രോൾ ലിറ്ററിന് 105.25 രൂപ
ഡീസൽ - ലിറ്ററിന് 96.83 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 105.29 രൂപ
ഡീസൽ - ലിറ്ററിന് 99.64 രൂപ
തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 117.19 രൂപ
ഡീസൽ - ലിറ്ററിന് 103.95 രൂപ
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും വിദേശനാണ്യ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഇന്ധനവില ദിവസേന മാറുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ നാലു മാസത്തോളം വിലയിൽ മാറ്റം വരുത്തുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മാർച്ച് 22 ന് ഇന്ധനവിലയുടെ പുനരവലോകനം പുനരാരംഭിച്ചു. മാർച്ച് 22 ന് ശേഷം തുടർച്ചയായി വർധിച്ചതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ധന വിലയിൽ ലിറ്ററിന് 10 രൂപയുടെ വർധനയുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.