രാജ്യത്ത് തുടര്‍ച്ചയായ 94-ാം ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. മെയ് 22 ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി കുറച്ചതിനു ശേഷം ഇന്ധനവില മാറിയിട്ടില്ലെന്നത് ആശ്വാസകരമാണ്. പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസൽ 6 രൂപയുമായിരുന്നു കുറച്ചത്.
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് നൂറിൽ താഴെയാണ്. 96.72 രൂപയാണ് രാജ്യ തലസ്ഥാനത്ത് പെട്രോൾ വില. ഡീസലിന് 89.62 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് നൂറിന് മുകളിലാണ് വില. 106.31 രൂപ പെട്രോളിനും 94.27 രൂപ ഡീസലിനും ഈടാക്കുന്നുണ്ട്.
പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില ഇങ്ങനെ
ന്യൂഡൽഹി 96.72 89.62
മുംബൈ 106.31 94.27
കൊൽക്കത്ത 106.03 92.76
ചെന്നൈ 102.63 94.24
ബെംഗളുരു 101.94 87.89
ഹൈദരാബാദ് 109.66 97.82
പട്ന 107.24 94.04
ഭോപ്പാൽ 108.65 93.90
ജയ്പൂർ 108.48 93.72
ലഖ്നൗ 96.57 89.76
തിരുവനന്തപുരം 107.71 96.52
സംസ്ഥാന സർക്കാരുകള്‍ ഈടാക്കുന്ന വാറ്റ് അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെടും.
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. യുഎസിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന ഭയത്തിനിടയിൽ, ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലേക്ക് എത്തിച്ചേർന്നു.
ഈ വർഷം ജൂണിൽ 10 ശതമാനം എത്തനോൾ (10 ശതമാനം എത്തനോൾ, 90 ശതമാനം പെട്രോൾ) കലർത്തിയ പെട്രോൾ വിതരണം എന്ന നേട്ടം കൈവരിച്ച ഇന്ത്യ, അഞ്ച് വർഷം കൊണ്ട് 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറി. കരിമ്പിൽ നിന്നും മറ്റ് കാർഷിക ഉത്പ്പന്നങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത 10 ശതമാനം എത്തനോൾ ചേർന്ന പെട്രോൾ 2022 നവംബർ മാസത്തിനകം ഉത്പാദിപ്പിക്കുക എന്നായിരുന്നു യഥാർത്ഥ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fuel price, Petrol Diesel Prices