• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഉയരങ്ങളിലേക്ക്; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

Fuel Price | ഉയരങ്ങളിലേക്ക്; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

തിരുവനന്തപുരത്ത് ഡീസല്‍ 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി ഉയര്‍ന്നു.

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
    രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില(Fuel Price) വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ (Petrol) ലിറ്ററിന് 87 പൈസയും ഡീസലിന് (Diesel) 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമായി. തിരുവനന്തപുരത്ത് ഡീസല്‍ 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട്ട് പെട്രോളിന് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമാണ് പുതിയ വില.

    അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില മരവിപ്പിച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളര്‍ വര്‍ദ്ധിച്ചു. വിതരണ ശൃംഖലയിലെ തടസ്സവും യുക്രെയ്നിലെ യുദ്ധത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ വര്‍ധനയുമാണ് ഇന്ധനവില ഉയരാന്‍ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

    രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്. മാര്‍ച്ച് 22ന് നിരക്ക് പരിഷ്‌കരണത്തില്‍ നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷം ഒന്‍പത് തവണ വില വര്‍ധിച്ചിരുന്നു.

    Also Read-രാജ്യത്ത് GST വരുമാനത്തില്‍ വന്‍ വര്‍ധനവ്; 18,252 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം

    പെട്രോള്‍ ഡീസലിന്റെ പ്രതിദിന നിരക്ക് SMS വഴിയും നിങ്ങള്‍ക്ക് അറിയാനാകും. ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കള്‍ക്ക് RSP എന്ന് 9224992249 എന്ന നമ്പറിലേക്കും ബിപിസിഎല്‍ ഉപഭോക്താക്കള്‍ക്ക് 9223112222 എന്ന നമ്പറിലേക്ക് RSP എന്ന് അയച്ചും വിവരങ്ങള്‍ ലഭിക്കും. അതേസമയം, എച്ച്പിസിഎല്‍ ഉപഭോക്താക്കള്‍ക്ക് 9222201122 എന്ന നമ്പറിലേക്ക് HPPrice എന്നയച്ച് വില അറിയാനാകും.

    എന്നിരുന്നാലും, വെള്ളിയാഴ്ച ജെറ്റ് ഇന്ധന വില രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ധനവാണിത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് ഇത് എത്തിക്കഴിഞ്ഞു.

    സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം പ്രകാരം വിമാനങ്ങളെ പറക്കാന്‍ സഹായിക്കുന്ന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) - ദേശീയ തലസ്ഥാനത്ത് ഒരു കിലോ ലിറ്ററിന് 2,258.54 രൂപ അഥവാ രണ്ട് ശതമാനം വര്‍ധിച്ച് 1,12,924.83 രൂപയായി. മാര്‍ച്ച് 16 ന് പ്രാബല്യത്തില്‍ വന്ന 18.3 ശതമാനം (കിലോ ലിറ്ററിന് 17,135.63 രൂപ) വര്‍ധനയുടെ പശ്ചാത്തലത്തിലാണ് എടിഎഫ് വിലയിലെ വര്‍ധനവ്.
    Published by:Jayesh Krishnan
    First published: