• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അധിക നികുതിയിൽ ഇളവ്; ജൂൺ ഒന്നുമുതൽ ഇന്ധനവില കുറയും


Updated: May 30, 2018, 1:29 PM IST
അധിക നികുതിയിൽ ഇളവ്; ജൂൺ ഒന്നുമുതൽ ഇന്ധനവില കുറയും

Updated: May 30, 2018, 1:29 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറയും. വിലവര്‍ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധികനികുതിയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില കുറവ് പ്രാബല്യത്തില്‍ വരും. ഇന്ധനവിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം സംസ്ഥാനത്തെ വില്‍പന നികുതിയിലും വലിയ വർധനയുണ്ടാക്കി. ഈ നികുതിയില്‍ ഇളവ് വരുത്താനാണ് സർക്കാര്‍ തീരുമാനം. എത്രകുറവ് വരുത്തണമെന്നതുസസംബന്ധിച്ച തീരുമാനമെടുക്കാന്‍ ധനവകുപ്പിനെ മന്ത്രിസഭയോഗം ചുമതലപ്പെടുത്തി.

നിലവില്‍ 32.02 ശതമാനം നികുതിയാണ് പെട്രോലിന് സംസ്ഥാനത്തുള്ളത്. നികുതി ശതമാനത്തില്‍ നേരിയ കുറവ് വരുത്തിയാല്‍ പോലും മൂന്നു രൂപയോളം സംസ്ഥാനത്ത് വിലകുറവ് അനുഭവപ്പെടും. സംസ്ഥാന സർക്കാരിന്റെ പ്രധാനവരുമാന സ്രോതസായതിനാല്‍ നിശ്ചിതവരുമാനം ഉറപ്പുവരുത്തിയുള്ള നീക്കത്തിനേ സര്‍ക്കാര്‍ മുതിരുകയുള്ളു. ഒരു ലിറ്റര്‍ പെട്രോളിന് 20 രൂപയോളമാണ് നികുതി ഇനത്തില്‍ സർക്കാരിന് ലഭിക്കുന്നത്.
First published: May 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍