• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| നാലാം മാസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം

Petrol Diesel Price| നാലാം മാസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം

വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകളും പ്രാദേശിക നികുതികളും കാരണം ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ന്യൂഡൽഹി: രാജ്യത്ത് 2022 ഒക്ടോബർ 10ന് (തിങ്കളാഴ്‌ച) പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ഏകദേശം നാല് മാസമായി വില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ നിരക്ക് 96.72 രൂപയും ഡീസൽ നിരക്ക് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്. ഈ വർഷം മെയ് 21 ന് പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണ് രാജ്യവ്യാപകമായി ഇന്ധന വിലയിൽ അവസാന മാറ്റം വന്നത്.

കേന്ദ്രസർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം ചില സംസ്ഥാനങ്ങൾ വാഹന ഇന്ധനങ്ങളുടെ വാറ്റ് നിരക്കും കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 ന് വാറ്റ് വർദ്ധിപ്പിച്ചപ്പോൾ മേഘാലയയാണ് അവസാനമായി ഇന്ധന നിരക്ക് പരിഷ്കരിച്ചത്, ഷില്ലോങ്ങിൽ ലിറ്ററിന് 96.83 രൂപയും ഡീസൽ വില 84.72 രൂപയുമാണ്. മഹാരാഷ്ട്ര സർക്കാർ ജൂലൈയിൽ പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു. പ്രാദേശിക നികുതികൾ, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ മുതലായ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ഓരോ സംസ്ഥാനത്തും പെട്രോളിന്റെയും ഡീസലിന്റെയും വില വ്യത്യാസപ്പെടുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില

മുംബൈ: പെട്രോൾ വില ലിറ്ററിന് 106.31 രൂപ, ഡീസൽ വില: 94.27 രൂപ.

ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.

ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.

കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.

ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

ലക്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ

ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.

Also Read- Gold Price | സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ ഒഎംസികൾ അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായി ഇന്ധന വില ദിവസവും പരിഷ്കരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം നിലവിൽവരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകളും പ്രാദേശിക നികുതികളും കാരണം ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു
Published by:Rajesh V
First published: