HOME /NEWS /Money / എണ്ണ കമ്പനികൾക്ക് ഈ സാമ്പത്തിക പാദത്തിൽ നഷ്ടം 2749 കോടി രൂപ; ഇന്നത്തെ ഇന്ധനവില അറിയാം

എണ്ണ കമ്പനികൾക്ക് ഈ സാമ്പത്തിക പാദത്തിൽ നഷ്ടം 2749 കോടി രൂപ; ഇന്നത്തെ ഇന്ധനവില അറിയാം

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില സാധാരണക്കാർക്ക് അൽപ്പം ആശ്വാസം നൽകുമെങ്കിലും, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾക്ക് ഇത് വൻ നഷ്ടമുണ്ടാക്കുന്നതായാണ് റിപ്പോർട്ട്

  • Share this:

    ന്യൂഡൽഹി: രാജ്യത്ത് ഡീസൽ പെട്രോൾ വിലയിൽ ഇന്നു മാറ്റമില്ല. അഞ്ചുമാസമായി പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ വർഷം മെയ് 21 ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതിന് ശേഷം ഇന്ധന വില വർദ്ധിപ്പിച്ചിട്ടില്ല. മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില സാധാരണക്കാർക്ക് അൽപ്പം ആശ്വാസം നൽകുമെങ്കിലും, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾക്ക് ഇത് വൻ നഷ്ടമുണ്ടാക്കുന്നതായാണ് റിപ്പോർട്ട്.

    രാജ്യത്തെ പ്രമുഖമായ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയ്ക്ക് ഈ സാമ്പത്തികവർഷത്തിലെ തുടർച്ചയായ രണ്ടാം പാദത്തിലും നഷ്ടം നേരിട്ടു. ജൂലൈ-സെപ്റ്റംബർ കാലാവധിയിലെ രണ്ടാം പാദത്തിൽ 2,748.66 കോടി രൂപയാണ് മൂന്ന് എണ്ണ കമ്പനികളുടെയും നഷ്ടം. 21,201.2 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയ നഷ്ടം.

    ക്രൂഡ് ഓയിൽ വില വർധിക്കുന്നത് ഇന്ത്യയിലെ എണ്ണ വിപണന കമ്പനികളെ ആശങ്കയിലാക്കിയെങ്കിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ നിലനിർത്താൻ കഴിയുന്നത്. ആഗോള സാഹചര്യം അനുസരിച്ച് ഇന്ത്യയിൽ എല്ലാ അർദ്ധരാത്രിയിലും പെട്രോൾ, ഡീസൽ വിലകൾ പരിഷ്കരിക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്.

    2022 നവംബർ 9-ന് പ്രധാന നഗരങ്ങളിലെ പെട്രോളിന്റെയും ഡീസലിന്റെയും വില:

    തിരുവനന്തപുരം: പെട്രോൾ- ലിറ്ററിന് 107.71 രൂപ, ഡീസൽ- ലിറ്ററിന് 96.52 രൂപ.

    കൊച്ചി: പെട്രോൾ- ലിറ്ററിന് 105.81 രൂപ, ഡീസൽ- ലിറ്ററിന് 94.74 രൂപ.

    ചണ്ഡീഗഡ്: പെട്രോൾ- ലിറ്ററിന് 96.20 രൂപ, ഡീസൽ- ലിറ്ററിന് 84.26 രൂപ.

    നോയിഡ: പെട്രോൾ ലിറ്ററിന് 96.92 രൂപ, ഡീസൽ ലിറ്ററിന് 90.08 രൂപ

    ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

    മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ.

    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 92.76 രൂപ.

    ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ.

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

    പട്‌ന: പെട്രോൾ ലിറ്ററിന് 107.46 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

    Also Read- 'ഞങ്ങൾ രക്ഷപെട്ട് ഓടിപ്പോകുകയാണ്'; കോവിഡ് ഭീതിയിൽ ചൈനയിലെ ഐഫോൺ ഫാക്ടറി; സംഭവിക്കുന്നതെന്ത്?

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള ഒഎംസികൾ അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലയ്ക്ക് അനുസൃതമായി ദിവസവും രാവിലെ 6 മണിക്ക് ഇന്ധനവില പുതുക്കുന്നു.

    പെട്രോൾ, ഡീസൽ വിലകൾ SMS വഴി എങ്ങനെ പരിശോധിക്കാം?

    നിങ്ങളുടെ നഗരത്തിലെ ഏറ്റവും പുതിയ പെട്രോൾ, ഡീസൽ വില പരിശോധിക്കണമെങ്കിൽ, "RSP <സ്പേസ്> പെട്രോൾ പമ്പിന്റെ ഡീലർ കോഡ്" എന്ന് 92249 92249 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ട് അത് എളുപ്പത്തിൽ ചെയ്യാം.

    First published:

    Tags: Petrol Diesel Prices