ന്യൂഡൽഹി: ഒപെക് രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ക്രൂഡോയിൽ വില കഴിഞ്ഞ ദിവസം ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നീട് കരകയറുന്ന സൂചനകളാണ് നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിലെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനം പ്രതിഷേധിക്കുന്നത് ഇന്ധനവിലയെ സ്വാധീനിക്കുമെന്നാണ് സൂചന.
ഡിസംബർ 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം ($73.60) തിങ്കളാഴ്ച ഡബ്ല്യുടിഐ ക്രൂഡ് 48 സെന്റ് വർധിച്ച് 76.76 ഡോളറായിരുന്നു. ചൊവ്വാഴ്ച ഇത് 78.41 ആയി ഉയർന്നു. 80.61 ഡോളറിലെത്തിയ ബ്രെന്റ് ക്രൂഡോയിൽ ഇന്ന് 84.83 ഡോളറായി വർധിച്ചു.
Also Read- Forbes പട്ടിക പുറത്ത്; കോവിഡ് കാലയളവിനുശേഷം ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സമ്പത്ത് വർധിച്ചു
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ മാറ്റമുണ്ടായെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ സ്ഥിരമായി തുടരുകയാണ്. ഈ വർഷം മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം കുറച്ചു, ഇത് ഇന്ധന വിലയിൽ വലിയ കുറവിന് കാരണമായി.
ഇന്ത്യയിൽ, ആഗോള സാഹചര്യത്തെ അടിസ്ഥാനമാക്കി എല്ലാ അർദ്ധരാത്രിയിലും പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് നിലവിലെ വില. ആഗോളവിപണിയിലെ മാറ്റം രാജ്യത്തെ എണ്ണവിപണിയിലും പ്രതിഫലിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില ഇതാ:
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.
നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 90.08 രൂപ
ചണ്ഡീഗഡ്: പെട്രോൾ- ലിറ്ററിന് 96.20 രൂപ, ഡീസൽ- ലിറ്ററിന് 84.26 രൂപ.
ഫരീദാബാദ്: പെട്രോൾ ലിറ്ററിന് 97.49 രൂപ, ഡീസൽ ലിറ്ററിന് 90.35 രൂപ.
ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ, ഡീസൽ ലിറ്ററിന് 93.90 രൂപ.
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 94.10 രൂപ.
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ.
ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.