• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാം

Petrol Diesel Price| പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാം

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ധന ഉപഭോഗം കുതിച്ചുയർന്നതായാണ് റിപ്പോർട്ടുകൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ന്യൂഡൽഹി: രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. എന്നാൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ധന ഉപഭോഗം കുതിച്ചുയർന്നതായാണ് റിപ്പോർട്ടുകൾ. മറുവശത്ത്, ഒപെക് രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ച പ്രഖ്യാപനങ്ങൾക്കിടയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വലിയ തോതിൽ സ്ഥിരത കൈവരിച്ചു.

Also Read- Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF-21 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്?ലോട്ടറി ഫലം പുറത്ത്

ഈ വർഷം മേയിൽ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിനുശേഷം ഇന്ത്യയിലെ എണ്ണ വിപണന കമ്പനികൾ പ്രധാന നഗരങ്ങളിൽ ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയിൽ, ആഗോള സാഹചര്യം അനുസരിച്ച് എല്ലാ അർദ്ധരാത്രിയിലും പെട്രോൾ, ഡീസൽ വിലകൾ പരിഷ്കരിക്കുന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ 2022 ഒക്ടോബർ 25ലെ പെട്രോളിന്റെയും ഡീസലിന്റെയും വില ഇതാ:

കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 92.76 രൂപ.

ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ.

മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ.

ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

നോയിഡ: പെട്രോൾ ലിറ്ററിന് 96.92 രൂപ, ഡീസൽ ലിറ്ററിന് 90.08 രൂപ

ചണ്ഡീഗഡ്: പെട്രോൾ- ലിറ്ററിന് 96.20 രൂപ, ഡീസൽ- ലിറ്ററിന് 84.26 രൂപ.

ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

പട്‌ന: പെട്രോൾ ലിറ്ററിന് 107.46 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

Also Read- Economy | തിരിച്ചടി നേരിട്ട് ചൈനീസ് സമ്പദ്‍വ്യവസ്ഥ; ഇന്ത്യയ്ക്ക് ഇത് വളരാനുള്ള അവസരമോ?

നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വിലകൾ SMS വഴി എങ്ങനെ പരിശോധിക്കാം?

നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് പെട്രോൾ, ഡീസൽ വിലകൾ പരിശോധിക്കാം. നിങ്ങളുടെ മൊബൈലിൽ നിന്ന് നിങ്ങളുടെ സിറ്റി കോഡ് സഹിതം 9224992249 എന്ന നമ്പറിലേക്ക് ഒരു സന്ദേശം അയച്ചാൽ മതി. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റിൽ സിറ്റി കോഡുകൾ ലഭ്യമാണ്.
Published by:Rajesh V
First published: