• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Prices on July 6: പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം

Fuel Prices on July 6: പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം

മെയ് 21 ന് സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ആറു രൂപയും കുറച്ചതിന് ശേഷം ഒരു മാസത്തിലേറെയായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു...

Fuel Price

Fuel Price

  • Last Updated :
  • Share this:
    പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല, എണ്ണ കമ്പനികൾ പുറത്തിറക്കിയ ഏറ്റവും പുതിയ വില വിജ്ഞാപനം ഇന്ന് രാവിലെ പുറത്തുവന്നു. മെയ് 21 ന് സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ആറു രൂപയും കുറച്ചതിന് ശേഷം ഒരു മാസത്തിലേറെയായി വില മാറ്റമില്ലാതെ തുടരുകയാണ്. തീരുവ കുറച്ചതോടെ ഡൽഹിയിൽ പെട്രോൾ വില 9.5 രൂപയും ഡീസലിന് 7 രൂപയും കുറഞ്ഞു. ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിനും ഡീസലിനും 102.63 രൂപയും 94.24 രൂപയുമാണ് വില, കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്.

    എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന്‍റെ ഗുണം രാജ്യത്തെ ഉപഭോക്താക്കൾക്ക് ലഭ്യമാകുമ്പോഴും എണ്ണ വിപണന കമ്പനികൾക്ക് പെട്രോളിന് ലിറ്ററിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും നഷ്ടം സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇറക്കുമതിയിലൂടെയാണ് ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ

    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളാണ് രാജ്യത്തുടനീളമുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വരുത്തിയ എല്ലാ മാറ്റങ്ങളും ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും.

    Also Read- GST നിരക്കുകൾ പരിഷ്ക്കരിച്ചു; വില കൂടുന്നവയും കുറയുന്നവയും ഏതൊക്കെ?

    ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ വിദേശ വിനിമയ നിരക്ക്, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, ആഗോള പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എല്ലാ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില ഒരുപോലെയല്ല. സംസ്ഥാന നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി) തുടങ്ങിയ പ്രാദേശിക ഘടകങ്ങളാണ് ഇതിന് കാരണം.

    പെട്രോളിയം ഉൽപന്നങ്ങളുടെ ഡീലർഷിപ്പ്, ഷോപ്പുകൾ നടത്തുക, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ (പിഎസിഎസ്) അനുവദിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, സഹകരണ മന്ത്രാലയം ജൂലൈ 19-നകം സംസ്ഥാന സർക്കാരുകളിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊണ്ട് 'പിഎസിഎസിന്റെ മാതൃകാ ബൈ-ലോസ്' കരട് പുറത്തിറക്കി.

    നിലവിലുള്ള ചട്ടക്കൂട് PACS-നെ അവരുടെ പ്രധാന ബിസിനസ്സിന് പുറമെ മറ്റ് മേഖലകളിൽ വൈവിധ്യവത്കരിക്കാൻ അനുവദിക്കുന്നില്ല. ബാങ്ക് മിത്രകളായും പൊതു സേവന കേന്ദ്രങ്ങളായും (സിഎസ്‌സി) പ്രവർത്തിക്കാനും കോൾഡ് സ്റ്റോറേജ്, ഗോഡൗൺ സൗകര്യങ്ങൾ എന്നിവ നൽകാനും പിഡിഎസ് ഷോപ്പുകൾ സ്ഥാപിക്കാനും ഡയറി, ഫിഷറി, ജലസേചനം, ഹരിത ഊർജം എന്നിവയിൽ പ്രവർത്തിക്കാനും പിഎസിഎസ് അനുവദിക്കണമെന്ന് പിഎസിഎസിന്റെ മാതൃകാ ബൈ-ലോസ്' കരട് നിർദ്ദേശിക്കുന്നു.
    Published by:Anuraj GR
    First published: