• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ബംഗ്ലാദേശിൽ ഇന്ധനവില കുതിച്ചുയരുന്നു; ഇന്ത്യയിലെ പെട്രോൾ-ഡീസൽ നിരക്കുകൾ

Fuel Price | ബംഗ്ലാദേശിൽ ഇന്ധനവില കുതിച്ചുയരുന്നു; ഇന്ത്യയിലെ പെട്രോൾ-ഡീസൽ നിരക്കുകൾ

കേന്ദ്രം വില കുറച്ചതിന് ശേഷവും, പല സംസ്ഥാനങ്ങളിലും ഇപ്പോഴും പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ധാക്ക: ഇന്ധനവില കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രതിഷേധം രൂക്ഷമാകുന്നു. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഇന്ധനവിലയില്‍ 52 ശതമാനം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. ഡീസലിന് ലിറ്ററിന് 34 ടക്കയും (ഏകദേശം 29 രൂപ) പെട്രോളിന് 44 ടക്കയുമാണ് (ഏകദേശം 37 രൂപ) വര്‍ധിപ്പിച്ചത്.

    രാജ്യത്ത് ഇന്ന് (ഓഗസ്റ്റ് 9) പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കേന്ദ്രസർക്കാർ ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് മെയ് 21 മുതൽ നിരക്കുകളിൽ മാറ്റമില്ല. പെട്രോളിന് ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. കഴിഞ്ഞ മാസം മഹാരാഷ്ട്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) ലിറ്ററിന് യഥാക്രമം 5 രൂപയും 3 രൂപയും കുറച്ചിരുന്നു.

    കേന്ദ്രം വില കുറച്ചതിന് ശേഷവും, പല സംസ്ഥാനങ്ങളിലും ഇപ്പോഴും പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വില. ഡൽഹി, ബെംഗളൂരു തുടങ്ങിയ ഏതാനും നഗരങ്ങൾ ഒഴികെ പ്രധാന നഗരങ്ങളിൽ ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്. ഇന്ധനവില വർധിപ്പിച്ചതോടെ ഇടത്തരം കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) കണക്കനുസരിച്ച്, ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയിലും ഡീസൽ നിരക്ക് ലിറ്ററിന് 89.62 രൂപയിലുമാണ്. മുംബൈയിൽ പുതുക്കിയ പെട്രോൾ, ഡീസൽ വില യഥാക്രമം 106.35 രൂപയും ലിറ്ററിന് 94.28 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയിലും ഡീസൽ ലിറ്ററിന് 92.76 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 102.63 രൂപയും 94.24 രൂപയുമാണ്.

    ഇന്ധന നിരക്ക് നോക്കുമ്പോൾ, നിലവിൽ, നാല് മെട്രോപൊളിറ്റൻ നഗരങ്ങളിൽ, മുംബൈയിലാണ് ഏറ്റവും ഉയർന്ന വില. പ്രാദേശിക നികുതികൾ, വാറ്റ്, ചരക്ക് ചാർജുകൾ മുതലായവ കാരണം രാജ്യത്തുടനീളം ഇന്ധന നിരക്ക് വ്യത്യാസപ്പെടുന്നു. അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുക.

    പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് പരിശോധിക്കുക:

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 106.31 രൂപ

    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ
    Published by:Anuraj GR
    First published: