• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്നത്തെ പെട്രോൾ ഡീസൽ നിരക്കുകൾ

Fuel Price | ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്നത്തെ പെട്രോൾ ഡീസൽ നിരക്കുകൾ

അന്താരാഷ്ട്ര എണ്ണവില ബാരലിന് (ബ്രന്റ്) 85 ഡോളറിന് താഴെയായി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ആഗോളതലത്തിൽ ക്രൂഡോയിൽ വിലയിൽ വൻ ഇടിവ്. പാശ്ചാത്യ രാജ്യങ്ങളിലെ മാന്ദ്യവും വ്യാവസായിക ഉൽപ്പാദനം കുറയുന്നതും വിപണിയെ ബാധിച്ചതിനാൽ അന്താരാഷ്ട്ര എണ്ണവില ബാരലിന് (ബ്രന്റ്) 85 ഡോളറിന് താഴെയായി. ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാൽ എണ്ണ വിതരണം ചെയ്യുന്നതിൽ പ്രതിസന്ധി നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാജ്യത്ത് ഇന്ധനവിലയിൽ ഇന്നു മാറ്റമില്ല.

എണ്ണ കമ്പനികൾ പുറത്തുവിട്ട കണക്കുപ്രകാരം പ്രധാന മെട്രോ നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഒരു മാസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 96.72 രൂപയും 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയുമാണ്. പെട്രോളിനും ഡീസലിനും ചെന്നൈയിൽ 102.63 രൂപയും 94.24 രൂപയും കൊൽക്കത്തയിൽ 106.03 രൂപയും 92.76 രൂപയുമാണ്.

Also Read- Bank Holidays | അടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി; ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചതിനെത്തുടർന്ന് വില വീണ്ടും കുറഞ്ഞു.2023 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ ആരംഭിക്കും. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനും കൂടിയാണ് ശ്രമം.

  • പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക്:

    തിരുവനന്തപുരം
    പെട്രോൾ ലിറ്ററിന് 107.71 രൂപ
    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി
    പെട്രോൾ ലിറ്ററിന് 96.72 രൂപ
    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ
    പെട്രോൾ ലിറ്ററിന് 106.31 രൂപ
    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത
    പെട്രോൾ ലിറ്ററിന് 106.03 രൂപ
    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ
    പെട്രോൾ ലിറ്ററിന് 102.63 രൂപ
    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ
    പെട്രോൾ ലിറ്ററിന് 108.65 രൂപ
    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്
    പെട്രോൾ ലിറ്ററിന് 109.66 രൂപ
    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു
    പെട്രോൾ ലിറ്ററിന് 101.94 രൂപ
    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി
    പെട്രോൾ ലിറ്ററിന് 96.01 രൂപ
    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ
    പെട്രോൾ ലിറ്ററിന് 96.57 രൂപ
    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ
    പെട്രോൾ ലിറ്ററിന് 96.63 രൂപ
    ഡീസൽ ലിറ്ററിന് 92.38 രൂപ

Published by:Anuraj GR
First published: