HOME » NEWS » Money » PETROL DIESEL PRICE TODAY AFTER TWO CONSECUTIVE CUTS PRICE UNCHANGED ON FRIDAY

Petrol Diesel Price| രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷം ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

കേരളത്തിൽ പെട്രോൾ ലിറ്ററിന് 91.25 രൂപയാണ്. ഡീസലിന് 85.84 രൂപയും.

News18 Malayalam | news18-malayalam
Updated: March 26, 2021, 10:07 AM IST
Petrol Diesel Price| രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷം ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
petrol diesel price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വെള്ളിയാഴ്ച മാറ്റമില്ല. തുടർച്ചയായി രണ്ട് ദിവസം ഇന്ധനവില കുറഞ്ഞിരുന്നു. തുടർച്ചയായി 24 ദിവസം ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടർന്നതിനുശേഷമാണ് ബുധനാഴ്ചയും വ്യാഴാഴ്ചയും വിലയിൽ കുറവുണ്ടായത്. ഒരു മാസത്തോളമായി വില വർധിക്കാത്തത് വാഹന ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. കേരളത്തിൽ പെട്രോൾ ലിറ്ററിന് 91.25 രൂപയാണ്. ഡീസലിന് 85.84 രൂപയും.

എല്ലാദിവസവും രാവിലെ ആറു മണിക്കാണ് ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് നിങ്ങൾക്ക് വില പരിശോധിക്കാവുന്നതാണ്. SMS "RSP <space>Dealer Code of Petrol Pump”. ഡീലർ കോഡ് നിങ്ങൾക്ക് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കാം.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില (പെട്രോൾ, ഡീസൽ വില ലിറ്ററിന്)

ആഗ്ര- 88.78 / 81.19

അഹമ്മദാബാദ്- 87.93 / 87.36

ബെംഗളൂരു - 93.82 / 85.99

ചെന്നൈ- 92.77/ 86.10

കോയമ്പത്തൂർ- 93.2/ 86.59

ഡൽഹി- 90.78 /81.10

ഹൈദരാബാദ്- 94.39/ 88.45

കൊൽക്കത്ത- 90.98/ 83.98

കോഴിക്കോട്- 91.25/ 85.84

മുംബൈ- 97.19/ 88.20

പട്ന- 93.11/ 86.35

തിരുവനന്തപുരം- 92.66/ 87.14

ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ സാധാരണക്കാർക്ക് അൽപ്പം ആശ്വാസം ലഭിക്കും. കോവിഡ് -19 കേസുകൾ ലോകമെമ്പാടും വീണ്ടും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതുവഴി ഈ പ്രവണത തുടരുമെന്ന് ഐഐഎഫ്എൽ സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് (വിപി) വിദഗ്ദ്ധൻ അനുജ് ഗുപ്ത പറഞ്ഞു.

ഡൽഹിയിൽ രണ്ടു ദിവസമായി പെട്രോൾ വില 39 പൈസയും ഡീസൽ വില 37 പൈസയും കുറഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ പെട്രോളിന് 7.26 രൂപയാണ് വില ഉയർന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദേശീയ തലസ്ഥാന മേഖലയിൽ ഡീസൽ നിരക്ക് ലിറ്ററിന് 7.60 രൂപ വർധിച്ചു.

റോയിട്ടേഴ്സിന്റെ കണക്കനുസരിച്ച് ബ്രെന്റ് ക്രൂഡ് 0.7 ശതമാനം ഉയർന്ന് ബാരലിന് 62.38 യുഎസ് ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 0.8 ശതമാനം ഇടിഞ്ഞ് ബാരലിന് 59.05 യുഎസ് ഡോളറിലെത്തി. ഒരു ദിവസം മുമ്പ് ഇത് 4.3 ശതമാനം ഇടിഞ്ഞു. കഴിഞ്ഞയാഴ്ച ആറ് ശതമാനത്തിലധികം ഇടിവുണ്ടായതിനെത്തുടർന്ന് രണ്ട് ബെഞ്ച്മാർക്കുകളും ആഴ്ചയിൽ മൂന്ന് ശതമാനത്തിലധികം നഷ്ടം നേരിടുന്നു.

Also Read- Gold Price Today | ഏറ്റക്കുറച്ചിലുകൾ തുടർന്ന് സ്വര്‍ണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

ആഗോള എണ്ണവിലയിലുണ്ടായ ഇടിവിന് ശേഷം എണ്ണ വിതരണ കമ്പനികൾ നിരക്ക് കുറച്ചുവെന്നത് സാധാരണക്കാർക്ക് ആശ്വാസമേകുന്നതാണ്. ആഗോള എണ്ണവില ഇനിയും കുറയുകയാണെങ്കിൽ, കമ്പനികൾ ഇനിയും വില കുറയ്ക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇന്ത്യയുടെ അമിതമായ പെട്രോൾ, ഡീസൽ നിരക്കിന് പിന്നിലെ ഏറ്റവും വലിയ കാരണം കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഈടാക്കുന്ന ഉയർന്ന ഇന്ധനനികുതിയാണ്.

ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും വിലയുടെ 60 %വും നികുതി ഉൾക്കൊള്ളുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന ഇന്ധനവില നാണയപ്പെരുപ്പ സമ്മർദത്തിന് കാരണമാകുമെന്നും ആത്യന്തികമായി ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ സ്വാധീനിക്കുമെന്നും വിദഗ്ധർ പറയുന്നു.

English Summary: Petrol and diesel prices were unchanged in India on March 26, After being cut for two days in a row on Thursday. In Delhi, the price of petrol was kept unchanged at ₹ 90.78 per litre while diesel was priced at ₹ 81.10 per litre. The revised rates of petrol and diesel in Mumbai stand at ₹ 97.19 per litre and ₹ 88.20 per litre respectively, according to the state-run oil refiner Indian Oil.
Published by: Rajesh V
First published: March 26, 2021, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories