• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്കുകൾ; ഇന്നത്തെ ഇന്ധനവില അറിയാം

Fuel Price | മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്കുകൾ; ഇന്നത്തെ ഇന്ധനവില അറിയാം

പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
    രാജ്യത്തെ ഇന്ധനവില (petrol, diesel price) മാറ്റമില്ലാതെ തുടരുന്നു. ഇന്ധനവിലയിൽ അവസാനം മാറ്റം വന്നത് മൂന്നര മാസങ്ങൾക്ക് മുൻപായിരുന്നു. ഇന്ധനവില മാറ്റമേതുമില്ലാതെ തുടരുന്ന ഏറ്റവും ഉയർന്ന കാലയളവാണിത്. ഇന്ത്യയിൽ ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ, ഇന്ധനവിലക്കയറ്റത്തിന്റെ ഭാരം ഇന്ത്യൻ ഉപഭോക്താക്കൾ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ക്രൂഡ് ഓയിൽ (crude oil) വില കുറഞ്ഞപ്പോൾ, കേന്ദ്രത്തിന്റെ എക്സൈസ് തീരുവ ഇടിവിന് ആനുപാതികമായി വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾ കൂടുതൽ പണം നൽകുകയും ചെയ്തു. നവംബറിൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ സർക്കാർ ചെറുതായി കുറയ്ക്കുകയും ചില സംസ്ഥാന സർക്കാരുകൾ വാറ്റ് കുറയ്ക്കുകയും ചെയ്തപ്പോൾ ഈ പ്രവണതയ്ക്ക് അൽപ്പം മാറ്റം വരികയും ചെയ്തിരുന്നു.

    ഡൽഹിയിൽ, മറ്റ് മെട്രോകളെ അപേക്ഷിച്ച് ഇന്ധനത്തിന് താരതമ്യേന വില കുറവാണ്. കാരണം പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്.

    Also read- AI അധിഷ്ഠിത ലോക്ക് സ്ക്രീൻ പ്ലാറ്റ്‌ഫോം ഗ്ലാൻസിൽ 200 മില്യൺ ഡോളർ നിക്ഷേപവുമായി Jio

    ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയാണ് വില. ബുധനാഴ്ച ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 91.43 രൂപയായിരുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഡീസലിന് 101.56 രൂപയുമാണ്.

    മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ തുടങ്ങിയ പ്രാദേശിക നികുതികളെ ആശ്രയിച്ച്, പെട്രോളിന്റെയും ഡീസലിന്റെയും വില സംസ്ഥാനങ്ങൾ തോറും നഗരങ്ങളിലും വ്യത്യാസപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്, തൊട്ടുപിന്നാലെ മഹാരാഷ്ട്രയും മധ്യപ്രദേശുമുണ്ട്.

    Also read- GEM Report | അഭിമാന നേട്ടവുമായി ഇന്ത്യ ആദ്യ അഞ്ചിൽ; ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന രാജ്യം

    ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസും (NDA) സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:Naveen
    First published: