• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്കുകൾ; ഇന്നത്തെ ഇന്ധനവില അറിയാം

Fuel Price | മാറ്റമില്ലാതെ പെട്രോൾ, ഡീസൽ നിരക്കുകൾ; ഇന്നത്തെ ഇന്ധനവില അറിയാം

100 ദിവസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

petrol diesel price

petrol diesel price

  • Last Updated :
  • Share this:
    രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) ഇന്നും മാറ്റമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, ഇപ്പോൾ 100 ദിവസത്തിലേറെയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.

    നവംബർ 3-ന്, ചില്ലറവിൽപ്പന വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാനായി എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും തീരുവ കുറച്ചു. പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശത്തെ പിന്തുടർന്ന് കൂടുതൽ ഇളവുകൾ നൽകി ഉപഭോക്താക്കൾക്ക് ആശ്വാസമേകി.

    ഡൽഹിയിൽ ഡിസംബർ 1 അർദ്ധരാത്രി മുതൽ പെട്രോളിന്മേലുള്ള പ്രാദേശിക വിൽപ്പന നികുതി അഥവാ മൂല്യവർധിത നികുതി (വാറ്റ്) 30ൽ നിന്ന് 19.4 ശതമാനമായി കുറച്ചു. ഇത് ലിറ്ററിന് ഏകദേശം 8 രൂപ കുറഞ്ഞ് 95.41 രൂപയാക്കി മാറ്റി. രാജ്യതലസ്ഥാനത്ത് ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 86.67 രൂപയാണ് നിരക്ക്.

    ഇതുവരെ വാറ്റ് കുറയ്ക്കാത്ത സ്ഥലങ്ങളിൽ മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് എന്നിവയുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടിആർഎസ് നയിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നിവയും വാറ്റ് കുറച്ചിട്ടില്ല.

    Also read- Gold Price Today | ഒരു പവൻ സ്വർണത്തിന് 36,800 രൂപ; ഇന്ന് 200 രൂപ കുറഞ്ഞു

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വില താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ
    Published by:Naveen
    First published: