• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ഇന്ധനവിലയിൽ ഇന്ന് മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

Fuel Price | ഇന്ധനവിലയിൽ ഇന്ന് മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ നിരക്ക് ഇപ്പോഴും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

petrol diesel price

petrol diesel price

  • Last Updated :
  • Share this:
    ജൂൺ 28 വെള്ളിയാഴ്ച തുടർച്ചയായ 38-ാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില (Petrol, Diesel price in India) മാറ്റമില്ലാതെ തുടരുന്നു. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതിന് ശേഷം മെയ് 21 മുതൽ എണ്ണ കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ നിരക്ക് ഇപ്പോഴും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.

    ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയ്ക്കും ഡീസൽ ലിറ്ററിന് 89.62 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ പെട്രോളിന്റെ ചില്ലറ വിൽപന വില ലിറ്ററിന് 111.35 രൂപയും ഡീസൽ വില ലിറ്ററിന് 97.28 രൂപയുമാണ്. കൊൽക്കത്തയിലും പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പെട്രോൾ നിരക്ക് ലിറ്ററിന് 106.03 രൂപയും ഡീസൽ വില ലിറ്ററിന് 92.7 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ നിരക്ക് 102.63 രൂപയും ഡീസൽ വില ലിറ്ററിന് 94.24 രൂപയുമാണ്.

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളാണ് രാജ്യത്തുടനീളമുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വരുത്തിയ എല്ലാ മാറ്റങ്ങളും ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും.

    ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ വിദേശ വിനിമയ നിരക്ക്, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, ആഗോള പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എല്ലാ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില ഒരുപോലെയല്ല. സംസ്ഥാന നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി) തുടങ്ങിയ പ്രാദേശിക ഘടകങ്ങളാണ് ഇതിന് കാരണം.

    ജൂൺ 28-ന് ഡൽഹി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി- പെട്രോൾ ലിറ്ററിന് 96.72 രൂപ ,ഡീസൽ ലിറ്ററിന് 89.62 രൂപ


    മുംബൈ- പെട്രോൾ ലിറ്ററിന് 111.35 രൂപ, ഡീസൽ ലിറ്ററിന് 97.28 രൂപ


    കൊൽക്കത്ത- പെട്രോൾ ലിറ്ററിന് 106.03 രൂപ .ഡീസൽ ലിറ്ററിന് 92.76 രൂപ


    ചെന്നൈ- പെട്രോൾ ലിറ്ററിന് 102.63 രൂപ , ഡീസൽ ലിറ്ററിന് 94.24 രൂപ


    ഭോപ്പാൽ- പെട്രോൾ ലിറ്ററിന് 108.65 രൂപ , ഡീസൽ ലിറ്ററിന് 93.90 രൂപ


    ഹൈദരാബാദ്- പെട്രോൾ ലിറ്ററിന് 109.66 രൂപ . ഡീസൽ ലിറ്ററിന് 97.82 രൂപ


    ബെംഗളൂരു- പെട്രോൾ ലിറ്ററിന് 101.94 രൂപ , ഡീസൽ ലിറ്ററിന് 87.89 രൂപ


    ഗുവാഹത്തി- പെട്രോൾ ലിറ്ററിന് 96.01 രൂപ , ഡീസൽ ലിറ്ററിന് 83.94 രൂപ


    ലഖ്‌നൗ- പെട്രോൾ ലിറ്ററിന് 96.57 രൂപ , ഡീസൽ ലിറ്ററിന് 89.76 രൂപ


    ഗാന്ധിനഗർ- പെട്രോൾ ലിറ്ററിന് 96.63 രൂപ , ഡീസൽ ലിറ്ററിന് 92.38 രൂപ


    തിരുവനന്തപുരം- പെട്രോൾ ലിറ്ററിന് 107.71 രൂപ , ഡീസൽ: ലിറ്ററിന് 96.52 രൂപ.

    Published by:Naveen
    First published: