ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഏഴ് മാസത്തെ താഴ്ന്ന നിലയിലെത്തി. അതേസമയം രാജ്യത്ത് പെട്രോൾ-ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ 158-ാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. വർദ്ധിച്ചുവരുന്ന ചെലവുകൾക്കിടയിലും ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾക്ക് അവരുടെ നഷ്ടം വീണ്ടെടുക്കാൻ കഴിഞ്ഞു.
മാന്ദ്യത്തിന്റെ ആശങ്കകൾക്കിടെ, ഫെബ്രുവരിക്ക് ശേഷം ആദ്യമായി അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് കഴിഞ്ഞ ആഴ്ച ബാരലിന് 90 ഡോളറിൽ താഴെയായി. ഇത് ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഇപ്പോൾ ബാരലിന് 92.84 ഡോളറിൽ വ്യാപാരം നടക്കുകയാണ്. ഇത് ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.
അന്താരാഷ്ട്ര എണ്ണവില ഒന്നിലധികം വർഷത്തെ ഉയർന്ന നിരക്കിലേക്ക് എത്തിയിട്ടും ഇവിടുത്തെ ഇന്ധന നിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നതിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾക്കുണ്ടായ നഷ്ടം ഇപ്പോൾ സർക്കാർ പരിഗണിക്കുന്നില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. "(അന്താരാഷ്ട്ര എണ്ണ) വില ഉയർന്നപ്പോൾ, നമ്മുടെ (പെട്രോൾ, ഡീസൽ) വില നേരത്തെ തന്നെ കുറവായിരുന്നു," അദ്ദേഹം പറഞ്ഞു. "എല്ലാ നഷ്ടങ്ങളും മറികടന്ന് വരികയാണ്?"മന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഏപ്രിൽ 6 മുതൽ നിരക്ക് സ്ഥിരമായി നിലനിർത്തുന്നതിൽ ഉണ്ടായ നഷ്ടത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.
സെപ്റ്റംബർ എട്ടിന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ശരാശരി വില ബാരലിന് 88 ഡോളറായിരുന്നു. അതിന്റെ പ്രതിമാസ ശരാശരി ഏപ്രിലിൽ 102.97 ഡോളറായിരുന്നു, മുമ്പ് മെയ് മാസത്തിൽ 109.51 ഡോളറായും ജൂണിൽ 116.01 ഡോളറായും വർധിച്ചു. ജൂലൈയിൽ, ഇന്ത്യൻ ബാസ്‌ക്കറ്റ് ബാരലിന് ശരാശരി 105.49 ഡോളർ ആയപ്പോൾ, വില കുറയാൻ തുടങ്ങി. ഓഗസ്റ്റിൽ ഇത് ശരാശരി $97.40 ആയിരുന്നു, സെപ്റ്റംബറിൽ ഇതുവരെ $92.87 ആയി.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ സർക്കാരിനെ സഹായിക്കുന്നതിന്, പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ചില്ലറ വിൽപ്പന വില ക്രമീകരിക്കാനുള്ള അവകാശം വിനിയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
രാജ്യതലസ്ഥാനത്ത് നിലവിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. സർക്കാർ എക്‌സൈസ് തീരുവ കുറച്ചതിനാൽ ഏപ്രിൽ 6 ന് പെട്രോളിന് 105.41 രൂപയും ഡീസലിന് 96.67 രൂപയും ആയിരുന്നു.
രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ ഇന്നത്തെ പെട്രോൾ-ഡീസൽ നിരക്കുകൾ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ ലിറ്ററിന് 96.52 രൂപ
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 106.31 രൂപ
ഡീസൽ ലിറ്ററിന് 94.27 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Petrol Diesel Prices