• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Price Today Announced: പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ

Petrol Price Today Announced: പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ

പെട്രോൾ, ഡീസൽ വിലകളിൽ എണ്ണക്കമ്പനികൾ വരുത്തുന്ന മാറ്റം എല്ലാ ദിവസവും രാവിലെ 6 മണി മുതൽ നിലവിൽ വരും

Fuel Price

Fuel Price

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഏകദേശം രണ്ടുമാസത്തോളമായി വില മാറ്റമില്ലാതെ തുടരുകയാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോൾ എക്സൈസ് തീരുവയിൽ എട്ട് രൂപയും ഡീസൽ വിൽപ്പനയിൽ നിന്ന് ഈടാക്കുന്ന എക്സൈസ് തീരുവ ആറ് രൂപയും കുറച്ചതു മുതൽ പെട്രോൾ, ഡീസൽ വിലകൾ സ്ഥിരമായി തുടരുകയാണ്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മെയ് 22 ന് ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 8.69 രൂപയും ഡീസലിന്റെ വില ലിറ്ററിന് 7.05 രൂപയും കുറച്ചിരുന്നു.

    ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയ്ക്കും ഡീസൽ ഉപഭോക്താക്കൾക്ക് ലിറ്ററിന് 89.62 രൂപയ്ക്കുമാണ് നൽകുന്നത്. മുംബൈയിൽ പെട്രോളിന്റെ ചില്ലറ വിൽപന വില ലിറ്ററിന് 111.35 രൂപയും ഡീസലിന്റെ ചില്ലറ വിൽപന വില ലിറ്ററിന് 97.28 രൂപയുമാണ്. പശ്ചിമ ബംഗാളിലെ തലസ്ഥാന നഗരമായ കൊൽക്കത്തയിലെ പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസൽലിറ്ററിന് 92.76 രൂപയുമാണ് നിരക്കുകൾ. തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയിൽ ഒരു ലിറ്റർ പെട്രോൾ ലിറ്ററിന് 102.63 രൂപയ്ക്കും ഒരു ലിറ്റർ ഡീസൽ 94.24 രൂപയ്ക്കുമാണ് വിൽക്കുന്നത്.

    ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളാണ് രാജ്യത്തെ ഇന്ധനവില പരിഷ്കരിക്കുന്നത്. പെട്രോൾ, ഡീസൽ വിലകളിൽ എണ്ണക്കമ്പനികൾ വരുത്തുന്ന ഏതൊരു പരിഷ്‌കരണവും എല്ലാ ദിവസവും രാവിലെ 6 മണി മുതൽ നടപ്പിലാക്കും. ആഗോള വിപണിയിലെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും വിദേശ വിനിമയ നിരക്കും ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് ഇന്ധന വിലയെ സ്വാധീനിക്കുന്നത്. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക ഘടകങ്ങൾ കാരണം പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

    ഡൽഹിയിലും ചെന്നൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ജൂലൈ 13-ലെ പെട്രോൾ, ഡീസൽ വിലകൾ:

    തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 107.71 രൂപ

    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി

    പെട്രോൾ ലിറ്ററിന് 96.72 രൂപ

    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ

    പെട്രോൾ ലിറ്ററിന് 111.35 രൂപ

    ഡീസൽ ലിറ്ററിന് 97.28 രൂപ

    കൊൽക്കത്ത

    പെട്രോൾ ലിറ്ററിന് 106.03 രൂപ

    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ

    പെട്രോൾ ലിറ്ററിന് 102.63 രൂപ

    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 108.65 രൂപ

    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 109.66 രൂപ

    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു

    പെട്രോൾ ലിറ്ററിന് 101.94 രൂപ

    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി

    പെട്രോൾ ലിറ്ററിന് 96.01 രൂപ

    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 96.57 രൂപ

    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 96.63 രൂപ

    ഡീസൽ ലിറ്ററിന് 92.38 രൂപ
    Published by:Anuraj GR
    First published: