ന്യൂഡൽഹി: ഒരു മാസത്തിലേറെയായി മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില. ഇന്നു രാവിലെ എണ്ണക്കമ്പനികൾ പുറത്തിറക്കിയ വിലനിലവാരം അനുസരിച്ച് ഇന്നും ഇന്ധനവിലയിൽ മാറ്റമില്ല്. മെയ് 21 ന് കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചത് മുതലാണ് ഒരു മാസത്തിലേറെയായി രാജ്യത്ത് ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. തീരുവ കുറച്ചതോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറഞ്ഞു. ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ്. പെട്രോൾ, ഡീസൽ വില ചെന്നൈയിൽ 102.63 രൂപയും 94.24 രൂപയുമാണ്, കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്.
ഇറക്കുമതിയിലൂടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്ന ഇന്ത്യയിലെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിനാൽ എണ്ണ വിപണന കമ്പനികൾക്ക് പെട്രോളിന് ലിറ്ററിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും നഷ്ടം ഉണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 111.35 രൂപ
ഡീസൽ ലിറ്ററിന് 97.28 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ ലിറ്ററിന് 96.52 രൂപ
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളാണ് രാജ്യത്തുടനീളമുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വരുത്തിയ എല്ലാ മാറ്റങ്ങളും ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും.
Also Read-
GST നിരക്കുകൾ പരിഷ്ക്കരിച്ചു; വില കൂടുന്നവയും കുറയുന്നവയും ഏതൊക്കെ?
ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ വിദേശ വിനിമയ നിരക്ക്, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, ആഗോള പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എല്ലാ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില ഒരുപോലെയല്ല. സംസ്ഥാന നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി) തുടങ്ങിയ പ്രാദേശിക ഘടകങ്ങളാണ് ഇതിന് കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.