HOME » NEWS » Money » PETROL DIESEL PRICE TODAY NO CHANGE IN PETROL DIESEL PRICES

Petrol Diesel Price Today | പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; കൂടിയ വില തിരുവനന്തപുരത്ത്

കേരളത്തിൽ പെട്രോളിനും ഡീസലിനും ഏറ്റവും വില കുറവുള്ളത് കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ്.

News18 Malayalam | news18-malayalam
Updated: April 1, 2021, 7:23 AM IST
Petrol Diesel Price Today | പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; കൂടിയ വില തിരുവനന്തപുരത്ത്
petrol pumps
  • Share this:
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ ഇടിവിനെ തുടർന്ന് ചൊവ്വാഴ്ച ചില്ലറ വിൽപന നിരക്കിൽ കുറവ് വന്നിരുന്നു. ചൊവ്വാഴ്ചക്ക് മുൻപുള്ള നാലു ദിവസങ്ങളിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.56 രൂപയാണ് വില. ഡീസലിന് 80.87 രൂപയും. മുംബൈയിൽ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ് ഇന്നത്തെ വില.

സംസ്ഥാനത്ത് പെട്രോളിന് ഏറ്റവും ഉയർന്ന വില തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 92.01 രൂപയും ഡീസലിന് 86.46 രൂപയുമാണ് വില. കേരളത്തിൽ പെട്രോളിനും ഡീസലിനും ഏറ്റവും വില കുറവുള്ളത് കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ്.

കഴിഞ്ഞ മാസം തുടർച്ചയായി 16 ദിവസം എണ്ണവില വർധിപ്പിച്ചിരുന്നു. ഇതുമൂലം രാജ്യത്തെ എല്ലാ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. കേരളത്തിൽ പെട്രോളിന് 91.25 രൂപയും ഡീസലിന് 85.84 രൂപയുമാണ് വില. മാർച്ച് 25നാണ് ഏറ്റവും ഒടുവിൽ ഇന്ധന വിലയിൽ മാറ്റമുണ്ടായത്. അന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞിരുന്നു.

സിറ്റി- പെട്രോൾ (ലിറ്റർ രൂപ) ഡിസൈൻ (ലിറ്റർ രൂപ)

ഡൽഹി- 90.56/ 80.87
മുംബൈ- 96.98/ 87.96
കൊൽക്കത്ത -90.77/ 83.75
ചെന്നൈ- 92.58/ 85.88
ബെംഗളൂരു- 93.59/ 85.75
ഹൈദരാബാദ്- 94.16/ 88.20
ഭോപ്പാൽ 98.58/ 89.13
പട്ന -92.89/ 86.12
ലഖ്‌നൗ- 88.85/ 81.27
നോയിഡ- 88.91/ 81.33

കേരളത്തിലെ വിവിധ നഗരങ്ങളിലെ ഇന്ധന വില ഇങ്ങനെ

ആലപ്പുഴ- 91.59/ 86.10
എറണാകുളം- 91.16/ 85.70
ഇടുക്കി- 91.95/ 85.66
കണ്ണൂർ- 91.09/ 85.66
കാസർകോട്-91.85/ 86.37
കൊല്ലം-91.87/ 86.37
കോട്ടയം-90.90/ 85.45
കോഴിക്കോട്- 91.31 /85.87
മലപ്പുറം- 91.76 / 86.27
പാലക്കാട്- 91.87/ 86.36
പത്തനംതിട്ട- 91.69/ 86.19
തൃശൂർ- 91.20/ 85.74
തിരുവനന്തപുരം- 92.44/ 86.90
വയനാട്- 92.01/86.46

Source: Indian Oil

എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും അടങ്ങിയിരിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.

Also Read - പാചകവാതക വില 10 രൂപ കുറച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പെട്രോൾ ഡീസലിന്റെ വില എസ്എംഎസ് വഴി നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോൾ ഡീസൽ വില അപ്‌ഡേറ്റ് ചെയ്യുന്നു. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, RSPയുടെ കൂടെ നിങ്ങളുടെ സിറ്റി കോഡ് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഓരോ നഗര കോഡും വ്യത്യസ്തമാണ്. ഐ‌ഒ‌സി‌എല്ലിന്റെ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇത് അറിയാൻ കഴിയും. അതേസമയം, ബിപിസിഎൽ കസ്റ്റമർ RSP 9223112222, എച്ച്പിസിഎൽ കസ്റ്റമർ HPPriceഎന്ന് 9222201122ലേക്ക് സന്ദേശം അയച്ചുകൊണ്ട് നിങ്ങളുടെ നഗരത്തിലെ പെട്രോൾ ഡീസലിന്റെ വില അറിയാൻ കഴിയും.

English Summary: Prices of petrol and diesel were steady for the second consecutive day across the country on April 1, 2021. After remaining unchanged for 24 days at their record highs, the auto fuel prices had slipped for two consecutive days last week and were last changed on March 25, 2021, when petrol fell by 21 paise per litre and diesel slipped by 20 paise.Petrol price in Delhi presently stands at Rs 90.78 per litre while diesel is available for Rs 81.10. In Mumbai, petrol is retailing at Rs 97.19, while diesel costs Rs 88.20, data available on Indian Oil Corporation’s website showed.
Published by: Anuraj GR
First published: April 1, 2021, 7:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories