നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Price Today: പെട്രോൾ വില 42 ദിവസത്തിനിടെ കൂട്ടിയത് 11.52 രൂപ; ഇന്നത്തെ നിരക്കുകൾ

    Petrol Price Today: പെട്രോൾ വില 42 ദിവസത്തിനിടെ കൂട്ടിയത് 11.52 രൂപ; ഇന്നത്തെ നിരക്കുകൾ

    ഓഗസ്റ്റ് മുതൽ, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് റിപ്പോർട്ടുണ്ട്. ഒപെക് ഗ്രൂപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പെട്രോൾ ഉടൻ വില കുറച്ചേക്കുമെന്ന സൂചന പുറത്തുവന്നത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ ഇന്നു മാറ്റമില്ല. തുടർച്ചയായ എട്ടാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം, ക്രൂഡ് ഓയിലിന്റെ വില ഈ ആഴ്ച അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞിട്ടുണ്ട്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ് ഇന്നത്തെ വില. പെട്രോൾ, ഡീസൽ വില മെയ് മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 42 ദിവസത്തിനുള്ളിൽ ഏകദേശം 11.52 രൂപയാണ് പെട്രോളിന് കൂടിയത്.

      കേരളത്തിലെ ജില്ല തിരിച്ചുള്ള പെട്രോൾ വില ചുവടെ. 

      ആലപ്പുഴ: ₹ 102.89
      എറണാകുളം: ₹ 102.09
      ഇടുക്കി: ₹ 102.80
      കണ്ണൂർ: ₹ 102.21
      കാസർഗോഡ്: ₹ 103.28
      കൊല്ലം: ₹ 103.46
      കോട്ടയം: ₹ 102.31
      കോഴിക്കോട്: ₹ 102.47
      മലപ്പുറം: ₹ 103.11
      പാലക്കാട്: ₹ 103.08
      പത്തനംതിട്ട: ₹ 102.89
      തൃശൂർ: ₹ 102.61
      തിരുവനന്തപുരം: ₹ 103.82
      വയനാട്: ₹ 103.57

      രാജ്യത്ത് 19 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില 100 രൂപ കവിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിലും പെട്രോൾ ഇതിനകം ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്.

      പശ്ചിമ ബംഗാൾ, കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മെയ് 4 മുതൽ രാജ്യത്ത് ഇന്ധന വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

      ഓഗസ്റ്റ് മുതൽ, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് റിപ്പോർട്ടുണ്ട്. ഒപെക് ഗ്രൂപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പെട്രോൾ ഉടൻ വില കുറച്ചേക്കുമെന്ന സൂചന പുറത്തുവന്നത്. ഈ മീറ്റിംഗിൽ ഒരു സമ്പൂർണ്ണ കരാർ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം, ഇത് അനുസരിച്ച് അഞ്ച് ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ ഓഗസ്റ്റ് മുതൽ അസംസ്കൃത എണ്ണ ഉൽപാദനം വർദ്ധിപ്പിക്കും. അതേസമയം, അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞു.

      പെട്രോൾ വില എങ്ങനെ അറിയാം

      രാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണ കമ്പനികളായ എച്ച്പിസിഎൽ, ബിപിസിഎൽ, ഐഒസി എന്നിവ രാവിലെ 6 മണിക്ക് ശേഷം പുതിയ പെട്രോൾ, ഡീസൽ നിരക്കുകൾ പുറത്തുവിടുന്നു. പുതിയ നിരക്കുകൾക്കായി, എണ്ണ കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. അതിനൊപ്പം, മൊബൈൽ ഫോണുകളിലെ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പരിലേക്ക് ഒരു എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ കഴിയും. ആർ‌എസ്‌പി <സ്പേസ്> പെട്രോൾ പമ്പ് ഡീലർ കോഡ് ടൈപ്പ് ചെയ്തു 92249 92249 എന്ന നമ്പരിലേക്ക് അയയ്ക്കണം.

      Summary: The prices of petrol and diesel remained unchanged on July 25 after reaching a record high earlier, according to a price notification by state-owned fuel retailers. The last increase had taken the petrol price in Delhi near Rs 102 per litre-mark. The petrol price in the national capital soared to Rs 101.84 a litre. Diesel prices retailed at Rs 89.87 per litre, according to Indian Oil Corporation Limited's (IOCL) price listing
      Published by:Anuraj GR
      First published:
      )}