• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോൾ-ഡീസൽ നിരക്കുകളിൽ മാറ്റമുണ്ടോ? ഇന്നത്തെ ഇന്ധനവില അറിയാം

Petrol Diesel Price| പെട്രോൾ-ഡീസൽ നിരക്കുകളിൽ മാറ്റമുണ്ടോ? ഇന്നത്തെ ഇന്ധനവില അറിയാം

കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ എണ്ണ വിപണന കമ്പനികൾക്ക് പെട്രോളിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും നഷ്ടം സംഭവിക്കുന്നതായാണ് റിപ്പോർട്ട്

petrol diesel price

petrol diesel price

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്ത് ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല. മെയ് 21 ന് ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില മാറിയിട്ടില്ല. എക്സൈസ് തീരുവ കുറച്ചതോടെ പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറഞ്ഞിരുന്നു. ഈ തീരുമാനത്തിന് ശേഷം വില നേരിയ തോതിൽ കുറഞ്ഞെങ്കിലും, പല സംസ്ഥാനങ്ങളിലും അവ ഇപ്പോഴും 100 രൂപയ്ക്ക് മുകളിൽ തുടരുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില, വാറ്റ് (മൂല്യവർദ്ധിത നികുതി), സംസ്ഥാന നികുതികൾ, ചരക്ക് ചാർജുകൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ, അത് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

    ഇന്ന്, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 106.31 രൂപയും ലിറ്ററിന് 94.27 രൂപയുമാണ്. അതേസമയം, ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് നൽകേണ്ടത്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയിലും ഡീസൽ ലിറ്ററിന് 92.76 രൂപയിലുമാണ് വിൽക്കുന്നത്. പെട്രോൾ വില 102.63 രൂപയിൽ നിന്ന് കുറയാതെയും ഡീസൽ വില ലിറ്ററിന് 94.24 രൂപയിലും മാറ്റമില്ലാതെ തുടരുന്നതിനാൽ ചെന്നൈയിലെ ജനങ്ങളും ഉയർന്ന ഇന്ധന വിലയുടെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.

    അതേസമയം ഈ മാസം ആദ്യം പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചതായി ഏക്നാഥ് ഷിൻഡെ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് മഹാരാഷ്ട്രയിൽ വിലയിൽ ഏറ്റവും ഒടുവിൽ മാറ്റം ഉണ്ടായത്. മൂല്യവർധിത നികുതി (വാറ്റ്) പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും കുറച്ചതായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചു. സംസ്ഥാന ഖജനാവിൽ വാർഷികാടിസ്ഥാനത്തിൽ 6,000 കോടി രൂപയുടെ കുറവാണ് ഇതുവഴിയുണ്ടാകുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

    കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ എണ്ണ വിപണന കമ്പനികൾക്ക് പെട്രോളിന് 13.08 രൂപയും ഡീസലിന് 24.09 രൂപയും നഷ്ടം സംഭവിക്കുന്നതായാണ് റിപ്പോർട്ട്. ഇറക്കുമതിയിലൂടെയാണ് ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്. ക്രൂഡ് ഇൻവെന്ററികൾ കുറഞ്ഞതും ഉയർന്ന പെട്രോൾ ഡിമാൻഡും മുൻ സെഷനിൽ നിന്ന് നേട്ടമുണ്ടാക്കി വ്യാഴാഴ്ച യുഎസിലെ എണ്ണ വില ഉയർന്നു.

    Also Read-  അമ്പത് ലക്ഷത്തിന്‍റെ കടം വീട്ടാൻ വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു

    സെപ്റ്റംബറിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബുധനാഴ്ച 2.22 ഡോളർ നേടിയ ശേഷം കഴിഞ്ഞ ദിവസം ബാരലിന് 40 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 107.02 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) കഴിഞ്ഞ സെഷനിൽ 2.28 സെൻറ് ഉയർന്നതിന് ശേഷം ബാരലിന് 97.78 ഡോളറായിരുന്നു.

    പെട്രോൾ കയറ്റുമതിക്ക് നികുതി സർക്കാർ ഒഴിവാക്കുകയും, ആഗോള എണ്ണവില ഇടിഞ്ഞതിനെത്തുടർന്ന്, ഡീസൽ, എടിഎഫ് എന്നിവയുടെ വിദേശ കയറ്റുമതിയിലും ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്മേലുള്ള വിൻഡ്‌ഫാൾ ടാക്സ് കുറയ്ക്കുകയും ചെയ്തു.
    Published by:Anuraj GR
    First published: