HOME » NEWS » Money » PETROL DIESEL PRICE TODAY PETROL PRICE IN THIRUVANANTHAPURAM ON THE VERGE OF HUNDRED MARK

Petrol-Diesel price Today | തിരുവനന്തപുരത്തെ പെട്രോൾ വില 'സെഞ്ച്വറി'ക്ക് അരികിൽ; ഇന്നത്തെ വില അറിയാം

ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ വില 45ൽ കൂടുതൽ തവണയാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: June 6, 2021, 9:46 AM IST
Petrol-Diesel price Today | തിരുവനന്തപുരത്തെ പെട്രോൾ വില 'സെഞ്ച്വറി'ക്ക് അരികിൽ; ഇന്നത്തെ വില അറിയാം
petrol diesel price
  • Share this:
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഞായറാഴ്ച കൂട്ടിയത്. 36 ദിവസത്തിനിടെ ഇരുപതാം ദിവസമാണ് പെട്രോൾ - ഡീസൽ വില വർധിപ്പിച്ചത്. ഇന്നും വില കൂട്ടിയതോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു. പെട്രോള്‍ വില ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ നിരക്ക്. കോഴിക്കോട്ട് പെട്രോള്‍ വില 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ് വില.

ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ വില 45ൽ കൂടുതൽ തവണയാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോൾ വില 100 കടന്നത്. പിന്നീട് മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വിലക്കയറ്റം എന്നാണ് എണ്ണക്കമ്പനികളുടെ വാദം. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.

Also Read- വിമാനയാത്ര 'സൂപ്പർസോണിക്' ആകുന്നു; 15 വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുണൈറ്റഡ് എയർലൈൻസ്

രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലുള്ളത്. ബാരലിന് 71 ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് വില. 2019 മേയ് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021 തുടക്കം മുതല്‍ തന്നെ ക്രൂഡ് ഓയില്‍ വിലയില്‍ ക്രമാനുഗതമായ വര്‍ധനവ് വ്യക്തമായിരുന്നു. ബാരലിന് 52 ഡോളറില്‍ നിന്നുമാണ് അഞ്ച് മാസംകൊണ്ട് വില 19 ഡോളര്‍ ഉയര്‍ന്ന് 71ല്‍ എത്തിയത്.

പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് എങ്ങനെ തീരുമാനിക്കും?

എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.

പെട്രോൾ-ഡീസൽ വില എങ്ങനെ പരിശോധിക്കാം

എസ്എംഎസ് വഴി പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് നിങ്ങൾക്ക് അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ വിൽക്കുന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അറിയാൻ, ആർ‌എസ്‌പി 102072 (ആർ‌എസ്‌പി <സ്പേസ്> ഡീലർ കോഡ് ഓഫ് പെട്രോൾ പമ്പ്) ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയയ്ക്കുക. അതുപോലെ, മുംബൈയ്ക്ക് ആർ‌എസ്‌പി 108412, കൊൽക്കത്തയ്‌ക്ക് ആർ‌എസ്‌പി 119941, ആർ‌എസ്‌പി എന്നിവ ടൈപ്പുചെയ്യുക. 133593 ചെന്നൈയ്‌ക്കായി 9224992249 എന്ന നമ്പറിലേക്ക് അയയ്‌ക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മൊബൈലിൽ ഏറ്റവും പുതിയ നിരക്കുകൾ ലഭിക്കും. അതുപോലെ, മറ്റ് നഗരങ്ങളുടെ കോഡുകൾ ഇന്ത്യൻ ഓയിൽ വെബ്സൈറ്റിൽനിന്ന് അറിയാം.
Published by: Anuraj GR
First published: June 6, 2021, 9:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories