നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

    Petrol Diesel Price| പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

    തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.36 രൂപയും ഡീസൽ ലിറ്ററിന് 93.47 രൂപയുമാണ്

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി: ഒന്നര മാസത്തോളമായി പെട്രോൾ, ഡീസൽ വില (Petrol Diesel price) മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹി ഗവൺമെന്റ് (Delhi Government) ഈ കാലയളവിനുള്ളിൽ പെട്രോൾ വില വീണ്ടും കുറച്ചിരുന്നു. പെട്രോളിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പെട്രോൾ വില ലിറ്ററിന് ഏകദേശം 8 രൂപ കുറച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഡൽഹി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

      ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 95.41 രൂപയാണ്. അതേസമയം ഡീസൽ നിരക്ക് 86.67 രൂപയായി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നു നിൽക്കുന്നത് മുംബൈയിലാണ്. വ്യത്യസ്ത മൂല്യവർധിത നികുതി കാരണം സംസ്ഥാനങ്ങളിലാകെ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.

      ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ- ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിലെ മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

      Also Read- Card Tokenisation | ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ മാറ്റം; അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ

      ദീപാവലിയുടെ തലേ ദിവസമാണ് കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചത്. ഇതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടായി. പെട്രോളിനുള്ള എക്സൈസ് തീരുവയിൽ 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഈ തീരുമാനത്തെ തുടർന്ന് ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു. എന്നാൽ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇപ്പോഴും വാറ്റ് നികുതി കുറയ്ക്കാൻ തയാറായിട്ടില്ല.

      രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോളിന്റെയും ഡീസലിന്റെയും വില താഴെ കൊടുക്കുന്നു:

      1. മുംബൈ

      പെട്രോൾ - ലിറ്ററിന് 109.98 രൂപ
      ഡീസൽ - ലിറ്ററിന് 94.14 രൂപ

      2. ഡൽഹി

      പെട്രോൾ ലിറ്ററിന് 95.41 രൂപ
      ഡീസൽ - ലിറ്ററിന് 86.67 രൂപ

      3. ചെന്നൈ

      പെട്രോൾ ലിറ്ററിന് 101.40 രൂപ
      ഡീസൽ - ലിറ്ററിന് 91.43 രൂപ

      4. കൊൽക്കത്ത

      പെട്രോൾ - ലിറ്ററിന് 104.67 രൂപ
      ഡീസൽ - ലിറ്ററിന് 89.79 രൂപ

      5. ഭോപ്പാൽ

      പെട്രോൾ ലിറ്ററിന് 107.23 രൂപ
      ഡീസൽ - ലിറ്ററിന് 90.87 രൂപ

      6. ഹൈദരാബാദ്

      പെട്രോൾ ലിറ്ററിന് 108.20 രൂപ
      ഡീസൽ - ലിറ്ററിന് 94.62 രൂപ

      7. ബംഗളൂരു

      പെട്രോൾ ലിറ്ററിന് 100.58 രൂപ
      ഡീസൽ - ലിറ്ററിന് 85.01 രൂപ

      8. ഗുവാഹത്തി

      പെട്രോൾ ലിറ്ററിന് 94.58 രൂപ
      ഡീസൽ - ലിറ്ററിന് 81.29 രൂപ

      9. ലഖ്‌നൗ

      പെട്രോൾ ലിറ്ററിന് 95.28 രൂപ
      ഡീസൽ - ലിറ്ററിന് 86.80 രൂപ

      10. ഗാന്ധിനഗർ

      പെട്രോൾ ലിറ്ററിന് 95.35 രൂപ
      ഡീസൽ - ലിറ്ററിന് 89.33 രൂപ

      11. തിരുവനന്തപുരം

      പെട്രോൾ ലിറ്ററിന് 106.36 രൂപ
      ഡീസൽ - ലിറ്ററിന് 93.47 രൂപ
      Published by:Rajesh V
      First published:
      )}