HOME » NEWS » Money » PETROL DIESEL PRICE UNCHANGED FOR SIXTH CONSECUTIVE DAY ON APRIL 21

Petrol Diesel Price| ആറാം ദിനവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നാണ് പെട്രോൾ, ഡീസൽ വില എണ്ണ കമ്പനികൾ കുറച്ചത്. അന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് കുറച്ചത്.

News18 Malayalam | news18-malayalam
Updated: April 21, 2021, 11:53 AM IST
Petrol Diesel Price| ആറാം ദിനവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു
petrol diesel price
  • Share this:
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. എണ്ണ കമ്പനികൾ രാജ്യാന്തര എണ്ണ വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സസൂക്ഷമായി നിരീക്ഷിച്ചുവരികയാണ്. 15 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നാണ് പെട്രോൾ, ഡീസൽ വില എണ്ണ കമ്പനികൾ കുറച്ചത്. അന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് കുറച്ചത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ്.

അതേസമയം, മുംബൈയിൽ ഇന്ധന വില ഉയർന്നുതന്നെ നിൽക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപറേൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങി കമ്പനികൾ രാജ്യാന്തര എണ്ണ വിലയും വിദേശ വിനിമയ നിരക്കുകളും കണക്കാക്കി ഓരോ ദിവസവും രാവിലെ വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുക.

Also Read- Gold Price Today| സ്വർണവില വീണ്ടും വര്‍ധിച്ചു; ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

വിൽപന നികുതി, പ്രാദേശിക നികുതികൾ, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഓരോ നഗരങ്ങളിലും ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)

ചെന്നൈ- 92.43 / 85.75
കൊൽക്കത്ത- 90.62/ 83.61
പൂനെ- 96.47 / 86.13
ബെംഗളൂരു- 93.43/ 85.60
ഹൈദരാബാദ്- 93.99 / 88.05
നോയിഡ - 88.79/ 81.19
മൊഹൊലി- 92.62 / 83.58
ചണ്ഡീഗഡ്- 86.99/ 80.43
ഗുരുഗ്രാമം- 88.37/ 81.31

രാജ്യാന്തര വിപണിയിൽ വില കുറഞ്ഞു

അസംസ്കൃത എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ ബുധനാഴ്ച വില കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ബാരലിന് 63.57 ഡോളറിൽ നിന്ന് 62.11 ഡോളറായി കുറഞ്ഞു. ബ്രെന്റ് ക്രൂഡ് വില 67.33 ൽ നിന്ന് ബാരലിന് 66.05 ഡോളറായി.

ഈ വർഷം ആദ്യമായി ഇന്ധന വില കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി. നേരത്തെ ഈ വർഷം 26 തവണ പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് വർധിച്ചത്.

English Summary: Prices of Petrol and Diesel were unchanged today for the sixth day on April 21. Fuel prices were cut on April 15 after having remained unchanged for fifteen consecutive days earlier. Today Petrol price in Delhi is Rs 90.40 per litre, while Diesel prices were at Rs 80.73 per litre. Fuel prices remain the highest in Mumbai at Rs 96.83 per litre for Petrol.The divergence in prices between Delhi and Mumbai is owing to different prices in different cities. Petrol and Diesel prices are fixed on the basis of freight charges, local taxes, and VAT.
Published by: Rajesh V
First published: April 21, 2021, 11:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories